ന്യൂഡൽഹി: ബോളിവുഡ് താരവും ധർമേന്ദ്രയുടെ മകനുമായ സണ്ണി ഡിയോൾ ബിജെപിയിൽ ചേർന്നു. ന്യൂഡൽഹിയിൽ വെച്ച് നടന്ന ചടങ്ങിലാണ് സണ്ണി ഡിയോൾ ബിജെപി അംഗത്വം സ്വീകരിച്ചത്. കേന്ദ്ര മന്ത്രിമാരായ നിർമല സീതാരാമൻ, പീയുഷ് ഗോയൽ എന്നിവർ ചേർന്നാണ് സണ്ണി ഡിയോളിനെ സ്വീകരിച്ചത്. ലോക്സഭ തെരഞ്ഞെടുപ്പിൽ സണ്ണി ഡിയോൾ സ്ഥാനാർഥിയാകുമെന്നാണ് സൂചന. പഞ്ചാബിലെ ഗുരുദാസ്പൂരിൽ നിന്നോ ഛണ്ഡിഗറിൽ നിന്നോ സണ്ണി ഡിയോൾ മത്സരിക്കുമെന്നാണ് വിവരം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വാധീനത്തിലാണ് താൻ ബിജെപിയിൽ ചേർന്നതെന്ന് സണ്ണി ഡിയോൾ പറഞ്ഞു. കഴിഞ്ഞയാഴ്ച ബിജെപി അധ്യക്ഷൻ അമിത് ഷാ സണ്ണി ഡിയോളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് സണ്ണി ഡിയോൾ ബിജെപിയിൽ ചേരുമെന്ന അഭ്യൂഹങ്ങൾ പുറത്തു വന്നത്.