കൃഷ്ണനും രാധയും തമ്മിലുള്ള പ്രണയത്തെക്കുറിച്ച് പരാമർശിക്കുന്ന വരികളെ അശ്ലീലം കലർത്തി നൃത്താവിഷ്കാരം ഒരുക്കിയതിന് വീഡിയോയ്ക്ക് താഴെ നിരവധി പേർ വിമർശനമുയർത്തിയിരുന്നു. വ്യാഴാഴ്ചയാണ് സംഗീത കമ്പനിയായ സരിഗമ മ്യൂസിക്കിന്റെ ആൽബം പുറത്തിറങ്ങിയത്. കനിക കപൂറും അരിന്ദം ചക്രവർത്തിയുമാണ് ആൽബത്തിൽ പാടിയിരിക്കുന്നത്.
നേരത്തെ ആല്‍ബം നിരോധിച്ച് നടപടി സ്വീകരിച്ചില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്ന് പുരോഹിതനായ സന്ത് നവല്‍ഗിരി മഹാരാജും പറഞ്ഞിരുന്നു. പരസ്യമായി മാപ്പ് പറഞ്ഞില്ലെങ്കില്‍ നടിയെ ഇന്ത്യയില്‍ തുടരാന്‍ അനുവദിക്കില്ലെന്നും സന്ത് മഹാരാജ് പറഞ്ഞു. വിമർശനങ്ങൾക്ക് പിന്നാലെ ആൽബത്തിന്റെ വരികളും പേരും മാറ്റാൻ തയ്യാറാണെന്ന് നിർമാതാക്കളായ സരിഗമ മ്യൂസിക് വ്യക്തമാക്കി. എന്നാൽ സണ്ണി ലിയോണി വിമർശനത്തോട് പ്രതികരിച്ചിട്ടില്ല.