എൻകൗണ്ടർ സംഭവത്തിന് പിന്നാലെ നിരവധി വിമർശനങ്ങൾ ഉയർന്നിരുന്നു. ഉന്നത പൊലീസുകാരും രാഷ്ട്രീയ പ്രമുഖരും ആയുള്ള വികാസ് ദുബെയുടെ ബന്ധം പുറത്തുവരാതിരിക്കാനാണ് ഇത്തരമൊരു വ്യാജഎൻകൗണ്ടറിലൂടെ അയാളെ കൊലപ്പെടുത്തിയതെന്നായിരുന്നു വിമർശനം. ഇതുമായി ബന്ധപ്പെട്ട പരാതികൾ പരിഗണിക്കവെയാണ് കോടതിയും വിമർശനം ഉന്നയിച്ചിരിക്കുന്നത്.
നിരവധി കേസുകളിൽ പ്രതിയായ വ്യക്തിക്ക് ജാമ്യം ലഭിച്ചത് തന്നെ പരിഭ്രാന്തി ഉയര്‍ത്തുന്നതാണ്.. പുറത്തിറങ്ങിയ അയാൾ എട്ട് പൊലീസുകാരെ കൊലപ്പെടുത്തി. ഭരണസംവിധാനങ്ങളുടെ പരാജയമാണ് ഇത് വ്യക്തമാക്കുന്നത്' എന്നാണ് കോടതി അറിയിച്ചത്. കേസുമായി ബന്ധപ്പെട്ട് പുറപ്പെടുവിട്ട എല്ലാ ഉത്തരവുകളുടെയും വിശദമായ റിപ്പോർട്ടും ആവശ്യപ്പെട്ടിട്ടുണ്ട്. (ചിത്രം: വികാസ് ദുബെ കൊല്ലപ്പെട്ട സ്ഥലം)
'ഒരു സംസ്ഥാനത്ത് ക്രമസമാധാനം നിലനിർത്തുക എന്നത് വളരെ അത്യാവശ്യമാണ്.. അതിനായി അറസ്റ്റ്, വിചാരണ, ശിക്ഷാവിധി എന്നിങ്ങനെ ഒരു രീതിയുണ്ട്... ഇവിടെ പ്രതി പൊലീസിന്റെ അധികാരത്തെ വെല്ലുവിളിച്ചു എന്ന് മനസിലാക്കുന്നുണ്ട് പക്ഷെ ഇവിടെ നിയമസംവിധാനങ്ങളുണ്ട' ജസ്റ്റിസ് ബോബ്ഡെ പറഞ്ഞു ( ചിത്രം: വികാസ് ദുബെ കൊല്ലപ്പെട്ട സ്ഥലം)