ന്യൂഡൽഹി: ഡൽഹി കലാപത്തിൽ പൊലീസിനെതിരെ രൂക്ഷ വിമർശനവുമായി സുപ്രീംകോടതി. പൊലീസിന് പ്രൊഫഷണലിസം ഇല്ലാത്തതാണ് പ്രശ്നങ്ങൾക്കു കാരണമെന്ന് ജസ്റ്റിസുമാരായ എസ് കെ കൗൾ, കെ എം ജോസഫ് എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
2/ 7
പൊലീസിന് പ്രൊഫഷണലിസം ഇല്ലാത്തതാണ് പ്രശ്നം. കൂടാതെ പൊലീസിന് സ്വാതന്ത്ര്യം ഇല്ലാത്തതും. പൊലീസ് നിയമാനുസൃതം പ്രവർത്തിച്ചിരുന്നെങ്കിൽ പ്രശ്നങ്ങളിൽ പലതും ഉണ്ടാകുമായിരുന്നില്ല. പ്രകോപനപരമായ പരാമർശം ആര് നടത്തിയാലും പൊലീസ് നടപടി എടുക്കണം- ബഞ്ച് വ്യക്തമാക്കി.
3/ 7
ഇതിനെല്ലാം ഉത്തരവാദികൾ ആരെന്ന് ഭരണകൂടം തീരുമാനിക്കും. ഈ ഘട്ടത്തിൽ ഒന്നും പറയാൻ ഞങ്ങൾ ആഗ്രഹമില്ല- കൗൾ പറഞ്ഞു.
4/ 7
പൊതുനിരത്തുകൾ അനിശ്ചിതകാല പ്രതിഷേധങ്ങൾക്കു വേണ്ടിയുള്ളതല്ലെന്ന് ജസ്റ്റിസ് കൗൾ പറഞ്ഞു. സിസ്റ്റം പ്രവർത്തിക്കട്ടെ. ഇതുപോലൊരു സാഹചര്യത്തിൽ പൊലീസിനെയും ഭരണകൂടത്തെയും പ്രവർത്തിക്കാൻ അനുവദിക്കണം-കൗൾ പറഞ്ഞു.
5/ 7
ഷഹീൻ ബാഗ് റോഡുപരോധവുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കവെയാണ് കോടതി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. ഷഹീൻബാഗ് പ്രതിഷേധത്തിനെതിരായ പൊതുതാത്പര്യ ഹർജികൾ പരിഗണിക്കാനുള്ള സാഹചര്യം ഇതല്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി.
6/ 7
'ആദ്യം എല്ലാം ഒന്നു ശാന്തമാകട്ടെ. ഇപ്പോൾ കൈകാര്യം ചെയ്യേണ്ട വലിയ പ്രശ്നങ്ങളുണ്ട്. ഇരുപക്ഷവും ഉത്തരവാദിത്തത്തോടെ പ്രവർത്തിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു'-ഷഹീൻബാഗ് കേസ് പരിഗണിക്കുന്നത് മാർച്ച് 23ലേക്ക് മാറ്റിക്കൊണ്ട് ജസ്റ്റിസ് കൗൾ പറഞ്ഞു.
7/ 7
വടക്കു കിഴക്കൻ ഡൽഹിയിൽ കലാപം തുടരുകയാണ്. 20 പേരാണ് കലാപത്തിൽ ഇതുവരെ കൊല്ലപ്പെട്ടത്. നിരവധി പേർ പരുക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലാണ്.