അയോധ്യ വിധി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജികളെല്ലാം സുപ്രീംകോടതി തള്ളി. ജംയത്തുല്‍ ഉലുമ ഇ ഹിന്ദ്, വിശ്വഹിന്ദു പരിഷത്ത്, നിർമ്മോഹി അഖാഡ, 40 ആക്ടിവിസ്റ്റുകൾ എന്നിവർ നൽകിയ 18 ഹര്‍ജികളാണ് ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡേയുടെ ചേംബറിൽ നടത്തിയ പരിശോധനയിൽ തള്ളിയത്.