ഈ ഉത്തരവ് ചോദ്യം ചെയ്താണ് യോഗി ആദിത്യനാഥ് സർക്കാർ സുപ്രീം കോടതിയെ സമീപിച്ചത്. കുറ്റകൃത്യത്തിലേർപ്പെട്ട ചരിത്രമാണ് കഫീൽ ഖാന് ഉള്ളതെന്നാണ് സർക്കാർ ഹർജിയിൽ ചൂണ്ടിക്കാട്ടിയത്. ഇതേകാരണം കൊണ്ടാണ് അച്ചടക്ക നടപടിയിലേക്ക് കടന്നതെന്നും ഹർജിയിൽ വ്യക്തമാക്കിയിരുന്നു. എന്നാൽ ഹര്‍ജി സുപ്രീം കോടതി തള്ളുകയായിരുന്നു.