1953 ഫെബ്രുവരി 14ന് ഹരിയാനയിലെ പാൽവാൽ എന്ന സ്ഥലത്ത് ജനിച്ച സുഷമ സ്വരാജ് കുട്ടിക്കാലം മുതൽക്കേ മികച്ച പ്രസംഗികയായിരുന്നു
2/ 6
1970 ൽ അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്ത് എന്ന വിദ്യാർത്ഥി സംഘടനയിലൂടെയാണ് സുഷമ രാഷ്ട്രീയത്തിലേക്ക് കാൽവെക്കുന്നത്
3/ 6
ഡൽഹിയുടെ ആദ്യ വനിതാമുഖ്യമന്ത്രി എന്ന ബഹുമതിയും സുഷമാ സ്വരാജിനുള്ളതാണ്. 1998 ഒക്ടോബർ 12 മുതൽ 1998 ഡിസംബർ മൂന്ന് വരെയാണ് അവർ ഡൽഹി മുഖ്യമന്ത്രിയായിരുന്നത്
4/ 6
ഹരിയാനയിലെ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രിയെന്ന നേട്ടവും അവർ സ്വന്തമാക്കിയിരുന്നു. 1977ൽ ഹരിയാനയിൽ, ദേവിലാലിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭയിൽ തൊഴിൽ വകുപ്പ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമ്പോൾ കേവലം 25 വയസ്സായിരുന്നു പ്രായം
5/ 6
ഇന്ദിരാഗാന്ധിക്കുശേഷം വിദേശകാര്യമന്ത്രി സ്ഥാനം അലങ്കരിച്ച വനിതാ നേതാവാണ് സുഷമ സ്വരാജ്
6/ 6
ആദ്യ നരേന്ദ്ര മോദി സർക്കാരിൽ വിദേശകാര്യമന്ത്രിയെന്ന നിലയിൽ സുഷമ സ്വരാജിന്റെ പ്രവർത്തനങ്ങൾ ആഗോളതലത്തിൽ പ്രശംസിക്കപ്പെട്ടതാണ്.