മുംബൈ: മഹാരാഷ്ട്രയിലെ ബുൽധാനയിൽ ഉംറയ്ക്ക് പോയി മടങ്ങിയെത്തി ചികിത്സയിലിരിക്കെ മരിച്ചയാൾക്ക് കൊറോണയെന്ന് സംശയം. ബുൽധാന ജനറൽ ആശുപത്രിയിലെ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചിരുന്ന 71കാരനാണ് ഇന്ന് വൈകിട്ട് 4.20ന് മരിച്ചത്.
2/ 5
ഉംറ നിർവ്വഹിച്ചശേഷം സൌദി അറേബ്യയിൽനിന്ന് മടങ്ങിയെത്തിയയാൾ രക്തസമ്മർദ്ദത്തെ തുടർന്ന് ബുൽധാനയിലെ സ്വകാര്യ ആശുപത്രിയിൽ കുറച്ചുദിവസമായി ചികിത്സയിലായിരുന്നു.
3/ 5
കൊറോണ ലക്ഷണങ്ങൾ കണ്ടതിനെ തുടർന്നാണ് ഇദ്ദേഹത്തെ ഇന്ന് രാവിലെ ജനറൽ ആശുപത്രിയിലെ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചത്.
4/ 5
എന്നാൽ ശ്വാസതടസം ഉൾപ്പടെയുള്ള പ്രശ്നങ്ങൾ അനുഭവപ്പെട്ട് ഗുരുതരാവസ്ഥയിലായ രോഗി വൈകിട്ട് 4.20ഓടെ മരിച്ചു.
5/ 5
കൊറോണയുണ്ടോയെന്ന് പരിശോധിക്കുന്നതിനായി ഇയാളുടെ രക്ത സാംപിൾ ലാബിൽ പരിശോധനയ്ക്ക് അയച്ചെങ്കിലും ഫലം ഇതുവരെ ലഭിച്ചിട്ടില്ല.