വടക്കുകിഴക്കൻ കാലവർഷക്കെടുതിയിൽ നാശം വിതച്ച ചെന്നൈ വെപ്പേരിയിലെ ബാരക്സ് റോഡ് പ്രദേശം മുഖ്യമന്ത്രി എംകെ സ്റ്റാലിൻ പരിശോധിച്ചു. നുങ്കമ്പാക്കം, സൈദാപേട്ട്, കിണ്ടി, നങ്ങനല്ലൂർ, എക്കാട്ടുതാങ്ങൽ, കെകെ നഗർ, തുടങ്ങിയ പ്രദേശങ്ങളിൽ കനത്ത മഴയെത്തുടർന്ന് പൊതുവാഹന യാത്ര ബുദ്ധിമുട്ടിലായി. Photo- News 18 TamilNadu
ചെന്നൈയിലെ മഴക്കെടുതിയിലും വെള്ളപ്പൊക്കത്തിലും ഉണ്ടായ നാശനഷ്ടങ്ങൾ തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ വിലയിരുത്തി. ചെന്നൈയിൽ ഇന്നലെ അർധരാത്രി മുതൽ പെയ്യുന്ന കനത്ത മഴയിൽ നുങ്കമ്പാക്കം, സൈദാപ്പേട്ട്, കിണ്ടി, നങ്ങനല്ലൂർ, എക്കാട്ടുതങ്ങൾ, കെകെ നഗർ, വേളാച്ചേരി, വേപ്പേരി എന്നിവിടങ്ങളിലെ പൊതുജനങ്ങൾ കടുത്ത ബുദ്ധിമുട്ടിലാണ്. Photo- News 18 TamilNadu
ഇന്നലെ രാത്രി മുതല്‍ തുടരുന്ന കനത്ത മഴയെ (Heavy Rain) തുടര്‍ന്ന് മൂന്നു ദിവസത്തേക്ക് ചെന്നൈ നഗരത്തില്‍ റെഡ് അലര്‍ട്ട്(Red Alert) പ്രഖ്യാപിച്ചിട്ടുണ്ട്. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പിനെ തുടര്‍ന്ന് മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാന്‍ മുഖ്യമന്ത്രി എംകെ സ്റ്റാലിന് കളക്ടര്‍മാര്‍ക്ക് നിര്‍ദേശം നൽകി. Photo- News 18 TamilNadu