cycloneഗുജറാത്ത്-മഹാരാഷ്ട്ര തീരങ്ങളിൽ ഭീതി വിതച്ച് വായു ചുഴലിക്കാറ്റ്. മണിക്കൂറിൽ 135 കിലോമീറ്റർ വേഗതയിൽ ചുഴലിക്കാറ്റ് വീശുമെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്. ഈ ഘട്ടത്തിൽ അന്താരാഷ്ട്ര കപ്പൽമാർഗം കടന്നുപോയ 10 ചൈനീസ് കപ്പലുകൾക്ക് ഇന്ത്യ അഭയം നൽകി.
2/ 4
ഭീകരമായ ചുഴലിക്കാറ്റിൽ കുടുങ്ങുമായിരുന്ന 10 ചൈനീസ് കപ്പലുകളെയാണ് പ്രതികൂല സാഹചര്യങ്ങളിൽ നിന്ന് രക്ഷപ്പെടുത്തി ഇന്ത്യ അഭയം നൽകിയത്.
3/ 4
മഹാരാഷ്ട്രയിലെ രത്നഗിരി തുറമുഖത്താണ് ഈ 10 കപ്പലുകൾ നങ്കൂരമിട്ടിരിക്കുന്നത്.
4/ 4
ചുഴലിക്കാറ്റ് തീരത്തേക്ക് അടുക്കുന്നതിനാൽ ദേശീയ ദുരന്തനിവാരണ സേനാംഗങ്ങൾ ഗുജറാത്ത്-മഹാരാഷ്ട്ര തീരങ്ങളിൽ രക്ഷാപ്രവർത്തനം തുടരുകയാണ്. പതിനായിരകണക്കിന് ആളുകളെ സുരക്ഷിതമായ സ്ഥാനങ്ങളിലേക്ക് മാറ്റുന്ന പ്രവർത്തനമാണ് ഇപ്പോൾ നടക്കുന്നത്.