പുരസ്കാരത്തിന്റെ ചരിത്രത്തിൽ ഇതുവരെ, ഒരേസമയം ഒരു രാജ്യത്തെ എട്ട് കടൽത്തീരങ്ങൾക്ക് ബ്ലൂ ഫ്ലാഗ് അംഗീകാരം നൽകുന്ന നടപടി ഉണ്ടായിട്ടില്ലെന്നും, ഇത് അനിതരസാധാരണമായ നേട്ടമാണെന്നും കേന്ദ്ര പരിസ്ഥിതി-വനം-കാലാവസ്ഥ വ്യതിയാന മന്ത്രി പ്രകാശ് ജാവദേക്കർ ട്വിറ്ററിൽ കുറിച്ചു. രാജ്യത്തിന് ഇത് അഭിമാന നിമിഷമെന്നും മന്ത്രി. (Image: ANI Twitter)
പരിസ്ഥിതിസൗഹൃദ ബീച്ചുകൾക്ക് നൽകുന്ന രാജ്യാന്തര അംഗീകാരമാണ് ബ്ലൂഫ്ളാഗ് സർട്ടിഫിക്കറ്റ്. കോപ്പൻഹേഗൻ ആസ്ഥാനമായുള്ള ഫൗണ്ടേഷൻ ഫോർ എൻവയോൺമെന്റ് എജ്യുക്കേഷൻ എന്ന സ്ഥാപനമാണ് ബ്ലൂഫ്ളാഗ് സർട്ടിഫിക്കറ്റ് നൽകുന്നത്.മാലിന്യമുക്ത തീരം, സഞ്ചാരികളുടെ സുരക്ഷ, ശുദ്ധമായ വെള്ളം തുടങ്ങി കൃത്യമായ നിരവധി മാനദണ്ഡങ്ങൾ ഉറപ്പാക്കിയാണ് ഈ സർട്ടിഫിക്കറ്റ് തീരങ്ങൾക്ക് നല്കുന്നത്. (Image: Instagram) ഇന്ത്യയിൽ ഈ നേട്ടം കരസ്ഥമാക്കിയ ബീച്ചുകൾ ചുവടെ;