ലോക്സഭ തെരഞ്ഞെടുപ്പിലെ വിജയത്തിന് പിന്നാലെ ജീവിതത്തിൽ മറ്റൊരു പുതിയ അധ്യായത്തിലേക്ക് കടക്കാൻ ഒരുങ്ങുകയാണ് നടിയും തൃണമൂൽ എംപിയുമായ നസ്രത് ജഹാൻ.
2/ 6
വിവാഹ ജീവിതത്തെ കുറിച്ചുള്ള സൂചനകളാണ് നസ്രത് പങ്കുവെച്ചിരിക്കുന്നത്. കൊൽക്കത്തയിലെ ബിസിനസുകാരൻ നിഖിൽ ജെയ്നാണ് വരൻ.
3/ 6
ഇരുവരുടെയും വിവാഹ നിശ്ചയം അടുത്തിടെ കഴിഞ്ഞിരുന്നു. ഇസ്താംബൂളിൽ വെച്ചാകും വിവാഹം എന്നാണ് സൂചനകൾ.
4/ 6
എൻഗേജ്മെന്റ് മോതിരത്തിന്റെ ചിത്രങ്ങൾ നസ്രത് അടുത്തിടെ പങ്കുവെച്ചിരുന്നു. ഇതിനു പിന്നാലെയാണ് എംപിയായ നടി വിവാഹിതയാകാൻ പോകുന്നു എന്നതിന്റെ സൂചനകൾ പുറത്തുവന്നത്.
5/ 6
വിവാഹ ഒരുക്കങ്ങൾ നസ്രത്തിന്റെ വീട്ടിൽ ആരംഭിച്ചുവെന്നും വിവരങ്ങളുണ്ട്. ബംഗാളിലെ ബാസിർഹത്തിൽ നിന്നാണ് നസ്രത് ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.
6/ 6
ഏഴ്ലക്ഷത്തിലധികം വോട്ടുകളാണ് നസ്രതിന് ലഭിച്ചത്. മൊത്തം വോട്ടിന്റെ 56 ശതമാനമായിരുന്നു ഇത്.