ബാരാമുള്ളയിൽ ഏറ്റുമുട്ടല്‍; രണ്ട് ലഷ്കർ ഭീകരരെ വധിച്ചു
ഭീകരരുടെ സാന്നിധ്യമുണ്ടെന്ന വിവരങ്ങളെ തുടർന്നായിരുന്നു തെരച്ചിൽ നടത്തിയത്. രാഷ്ട്രീയ റൈഫിള്‍, പൊലീസിലെ പ്രത്യേക സംഘം, സിആർപിഎഫ് എന്നിവ സംയുക്തമായാണ് തെരച്ചിൽ നടത്തിയത്.
ശ്രീനഗർ: ബാരാമുള്ളയിൽ സുരക്ഷ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരർ കൊല്ലപ്പെട്ടു.
2/ 5
വ്യാഴാഴ്ചയാണ് ഏറ്റുമുട്ടൽ ഉണ്ടായത്. സോപോർ ഏരിയയിലെ ദംഗാർപോരയിലാണ് ഏറ്റുമുട്ടൽ ഉണ്ടായത്.
3/ 5
കൊല്ലപ്പെട്ട ഭീകരർ ലഷ്കർ ഇ തോയിബ അംഗങ്ങളാണ്. ഇവരുടെ മറ്റ് വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. മേഖലയിൽ സുരക്ഷ സേന തെരച്ചിൽ ശക്തമാക്കിയിട്ടുണ്ട്.
4/ 5
ഭീകരരുടെ സാന്നിധ്യമുണ്ടെന്ന വിവരങ്ങളെ തുടർന്നായിരുന്നു തെരച്ചിൽ നടത്തിയത്. രാഷ്ട്രീയ റൈഫിള്‍, പൊലീസിലെ പ്രത്യേക സംഘം, സിആർപിഎഫ് എന്നിവ സംയുക്തമായാണ് തെരച്ചിൽ നടത്തിയത്.
5/ 5
മേഖലയിൽ മൊബൈൽ ഇന്റർനെറ്റ് കണക്ഷൻ താത്കാലികമായി റദ്ദാക്കിയിട്ടുണ്ട്. മുൻകരുതലിന്റെ ഭാഗമായി വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിടാൻ നിർദേശം നൽകിയിട്ടുണ്ട്.