കൊറോണ വൈറസ് ബാധ സംശയിച്ച രണ്ടുപേരെ ആശുപത്രിയിൽ നിന്ന് കാണാതായി. ആശുപത്രിയിലെ ഐസൊലേഷൻ വാർഡിൽ നിരീക്ഷണത്തിൽ ആയിരുന്നവരെയാണ് കാണാതായത്. ഇവർക്ക് കൊറോണ വൈറസ് ബാധയുണ്ടോയെന്ന് സംശയിച്ചിരുന്നു.
2/ 7
മധ്യപ്രദേശിലാണ് സംഭവം. കൊറോണയ്ക്കെതിരെ കർശന പ്രതിരോധ പ്രവർത്തനങ്ങളുമായി രാജ്യം മുന്നോട്ട് പോകുന്നതിനിടെയാണ് ഇത്തരമൊരു സംഭവം ഉണ്ടായിരിക്കുന്നത്.
3/ 7
കൊറോണ വൈറസിന്റെ ഉദ്ഭവ കേന്ദ്രമായ ചൈനയിലെ വുഹാനിൽ കഴിഞ്ഞദിവസം മടങ്ങിയെത്തിയ 20കാരനും കാണാതായവരിൽ ഉൾപ്പെടുന്നു. 20 വയസുള്ള ഇയാൾ കഴിഞ്ഞദിവസമാണ് ഛത്തർപുരിലേക്ക് ചൈനയിൽ നിന്ന് മടങ്ങിയെത്തിയത്.
4/ 7
വുഹാൻ സർവകലാശാലയിൽ എം ബി ബി എസ് വിദ്യാർഥിയായ ഇയാൾ അടുത്തിടെയാണ് ഛത്തർപുരിലെ നാഗോണിലേക്ക് എത്തിയത്. ചുമ, പനി, തൊണ്ടവേദന തുടങ്ങിയ ലക്ഷണങ്ങളെ തുടർന്ന് ഇയാളെ കമ്യൂണിറ്റി ഹെൽത്ത് സെന്ററിൽ പ്രവേശിപ്പിച്ചിരുന്നു.
5/ 7
ഐസൊലേഷൻ മേഖലയിൽ നിരീക്ഷണത്തിൽ ആയിരുന്നു ഇയാൾ. ഞായറാഴ്ച വൈറസ് ഉണ്ടോ എന്നുള്ള പരിശോധനയ്ക്കായി സാംപിളുകൾ എടുക്കാൻ എത്തിയപ്പോളാണ് രോഗിയെ കാണ്മാനില്ലെന്ന സത്യം അധികൃതർ തിരിച്ചറിഞ്ഞത്. ഇതുവരെ ആയിട്ടും രോഗിയെ കണ്ടെത്താൻ കഴിയാത്തത് തദ്ദേശ ഭരണകൂടത്തിലും ആശുപത്രി അധികൃതരിലും ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്,
6/ 7
കൊറോണ വൈറസിന്റെ വ്യക്തമായ ലക്ഷണങ്ങൾ ഇല്ലായിരുന്നുവെങ്കിലും സംസ്ഥാന ആരോഗ്യവകുപ്പിന്റെ നിർദ്ദേശപ്രകാരം യുവാവിനെ നിരീക്ഷണത്തിൽ വെച്ചിരിക്കുകയായിരുന്നുവെന്ന് ഛത്തർപുർ ജില്ല ആശുപത്രിയിലെ ഫിസിഷ്യൻ പറഞ്ഞു. മൂന്നുദിവസം മുമ്പ് ചൈനയിൽ നിന്ന് ജബൽപുരിൽ മടങ്ങിയെത്തിയ യുവാവിനെയും കാണ്മാനില്ല.
7/ 7
ഇയാളും ഐസൊലേഷൻ വാർഡിൽ നിരീക്ഷണത്തിൽ ആയിരുന്നു. ഇയാളെയും ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഇതിനിടയിൽ രാജ്യത്ത് മൂന്നാമത്തെ കൊറോണ കേസും സ്ഥിരീകരിച്ചു. കാസർകോട് ജില്ലയിലാണ് മൂന്നാമത്തെ കൊറോണ കേസ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇതുവരെ 25 രാജ്യങ്ങളിൽ കൊറോണ സ്ഥിരീകരിച്ചു കഴിഞ്ഞു.