1971ലെ യുദ്ധത്തിൽ വീരമൃത്യു വരിച്ചവരോ യുദ്ധത്തിൽ പരിക്കേറ്റ് അംഗവൈകല്യം സംഭവിച്ചവരോ ആയ ഇന്ത്യൻ സായുധ സേനയിലെ ആയിരക്കണക്കിന് സൈനികരുടെ സംഭാവനകളെ സ്മരിക്കുന്ന ദിവസമാണ് വിജയ് ദിവസ് എന്ന് ചന്ദ്രശേഖർ പറഞ്ഞു. രാഷ്ട്രത്തിന്റെ സംരക്ഷണത്തിനായി തങ്ങളെതന്നെ ബലിയർപ്പിച്ച ഈ സൈനികരുടെ കുടുംബങ്ങളെ അനുസ്മരിക്കാനുള്ള ഒരു സന്ദർഭം കൂടിയാണിത്.
അദ്ദേഹം നിരന്തരമായി ഉന്നയിച്ച് പോന്ന ഈ ആവശ്യം ഒടുവിൽ 2010 മുതൽ കാർഗിൽ വിജയ ദിവസമായി അംഗീകരിക്കപ്പെട്ടു. പുഷ്പചക്രം അർപ്പിക്കുന്നത്തിനുള്ള നിർദ്ദേശം നൽകാൻ യുപിഎ സർക്കാരിലെ അന്നത്തെ പ്രതിരോധ മന്ത്രിയെ നിർബന്ധിതമാക്കി. അതേത്തുടർന്ന് എല്ലാവർഷവും രാജ്യത്തെ ജനങ്ങളും ഇന്ത്യൻ സർക്കാരും ഔദ്യോഗികമായിത്തന്നെ കാർഗിൽ വിജയ ദിവസവും ആഘോഷിച്ചു പോരുന്നു .