ലഖ്നൗ: യുപി നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു. ഉച്ചയ്ക്ക് ഒരു മണിവരെ 35.03 ശതമാനം പോളിങ് രേഖപ്പെടുത്തി. ആഗ്ര- 36.93%, അലിഗഡ്- 32.07%, ബാഗ്പത്- 38.01 %, ബുലന്ദ്ഷഹര്‍- 37.03%, ഗൗതം ബുദ്ധ നഗര്‍- 30.53%, ഗാസിയാബാദ്- 33.405%, ഹാപൂർ- 39.97%, മഥുര- 36.26 %, മീററ്റ്- 34.51%, മുസഫർനഗർ- 35.73%, ഷാംലി - 41.16% എന്നിങ്ങനെയാണ് ആദ്യ രണ്ട് മണിക്കൂറിലെ വോട്ടിങ്നില. . (Image: News18)
കര്‍ഷക സമരത്തെ തുടര്‍ന്ന് നടക്കുന്ന തെരഞ്ഞെടുപ്പില്‍ പടിഞ്ഞാറന്‍ യു പിയിലെ ജനവികാരം അനുകൂലമാകുമെന്ന പ്രതീക്ഷയിലാണ് സമാജ് വാദി പാർട്ടി - ആര്‍എല്‍ഡി സഖ്യം. ജാട്ട് വോട്ടുകൾ നിർണായകമാകുന്ന ഘട്ടത്തിൽ ഈ വിഭാഗത്തില്‍ നിന്ന് ബിജെപി പതിനേഴ് സ്ഥാനാര്‍ത്ഥികളേയും സമാജ്വാദി പാര്‍ട്ടി - ആര്‍എല്‍ഡി സഖ്യം 18 സ്ഥാനാര്‍ത്ഥികളെയും രംഗത്തിറക്കിയിട്ടുണ്ട്. (Image: News18)