റഷ്യയും യുക്രൈനും തമ്മില്‍ നിലനില്‍ക്കുന്ന പ്രതിസന്ധികള്‍ക്കിടയില്‍, ലോകത്ത് സംഘര്‍ഷാവസ്ഥ നിലനില്ക്കുമ്പോള്, ഇന്ത്യ കൂടുതല്‍ ശക്തമാകണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ ഉത്തര്‍പ്രദേശിലെ ജനങ്ങളോട് പറഞ്ഞിരുന്നു. ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി ബഹ്റൈചില്‍ നടന്ന പൊതുറാലിയ്ക്കിടെയായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം. (Image: News18)
‘ലോകത്ത് എത്രമാത്രം സംഘര്‍ഷമാണ് നിലനില്‍ക്കുന്നതെന്ന് നിങ്ങള്‍ കാണുന്നുണ്ട്. പ്രയാസകരമായ സമയങ്ങളില്‍ രാജ്യത്തെ നയിക്കാന്‍ കരുത്തുള്ള ഒരു നേതാവ് വേണം. കൂടാതെ ഇന്ത്യയും മനുഷ്യരാശിയും കൂടുതല്‍ കരുത്തരാകേണ്ട സമയമാണ്. ഇന്ന് നിങ്ങളുടെ ഓരോ വോട്ടും ഇന്ത്യയെ ശക്തമാക്കും.’ ഇന്ത്യയെ കരുത്തുറ്റതാക്കാന്‍ യുപിയിലെ ഓരോ വോട്ടും പ്രയോജനപ്പെടുമെന്നും പ്രധാനമന്ത്രി പറയുകയായിരുന്നു. (Image: News18)