ഡോ.കഫീൽ ഖാന്റെ മോചനം; അലഹബാദ് കോടതി ഉത്തരവ് ചോദ്യം ചെയ്ത് യുപി സർക്കാർ സുപ്രീം കോടതിയിൽ
പൗരത്വ നിയമ ഭേദഗതിക്കെതിരെ കഴിഞ്ഞ വർഷം അലിഗഡ് സര്‍വകലാശാലയിൽ സംഘടിപ്പിച്ച പരിപാടിയിൽ സാമുദായിക ഐക്യം തകർക്കുന്ന തരത്തിലുള്ള പ്രസംഗം നടത്തിയെന്നാരോപിച്ചാണ് കഫീൽ ഖാനെ അറസ്റ്റ് ചെയ്തത്.
ദേശസുരക്ഷ നിയമ(NSA) പ്രകാരം ജയിലിൽ അടച്ച ഡോ.കഫീൽ ഖാന് ജാമ്യം അനുവദിച്ച ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്ത് യുപി സർക്കാർ. ഇതുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ചു.
2/ 6
കഫീൽ ഖാൻ തടവ് ശിക്ഷ നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ഇക്കഴിഞ്ഞ സെപ്റ്റംബർ ഒന്നിനാണ് ഹൈക്കോടതി അദ്ദേഹത്തെ മോചിപ്പിക്കാൻ ഉത്തരവിട്ടത്. എന്നാല്‍ ഇത് ചോദ്യം ചെയ്താണ് സർക്കാർ ഇപ്പോൾ കോടതിയെ സമീപിച്ചിരിക്കുന്നത്.
3/ 6
കുറ്റകൃത്യത്തിലേർപ്പെട്ട ചരിത്രമാണ് കഫീൽ ഖാന് ഉള്ളതെന്നാണ് സർക്കാർ ഹർജിയിൽ ചൂണ്ടിക്കാട്ടുന്നത്. ഇതേകാരണം കൊണ്ടാണ് അച്ചടക്ക നടപടിയിലേക്ക് കടന്നതെന്നും ഹർജിയിൽ പറയുന്നു.ഡിസംബർ പതിനേഴിന് കോടതി ഹർജി പരിഗണിക്കുമെന്നാണ് സൂചന.
4/ 6
പൗരത്വ നിയമ ഭേദഗതിക്കെതിരെ കഴിഞ്ഞ വർഷം അലിഗഡ് സര്‍വകലാശാലയിൽ സംഘടിപ്പിച്ച പരിപാടിയിൽ സാമുദായിക ഐക്യം തകർക്കുന്ന തരത്തിലുള്ള പ്രസംഗം നടത്തിയെന്നാരോപിച്ചാണ് കഫീൽ ഖാനെ അറസ്റ്റ് ചെയ്തത്.
5/ 6
അറസ്റ്റിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. കഫീൽ ഖാന്റെ പ്രസംഗത്തിൽ വിദ്വേഷമോ സംഘർഷമോ ഉണ്ടാക്കുന്ന തരത്തിലുള്ള ഒരു പരാമർശവും ഉണ്ടായിട്ടില്ലെന്ന് വ്യക്തമാക്കിയാണ് കോടതി അദ്ദേഹത്തെ മോചിപ്പിക്കാൻ ഉത്തരവിട്ടത്.
6/ 6
യുപി സർക്കാർ കുട്ടികളെപ്പോലെ ശാഠ്യം കാണിക്കുന്നുവെന്നാണ് ജയിൽ മോചിതനായ ശേഷം കഫീൽ ഖാൻ പറഞ്ഞത്. തന്നെ ഇനിയും എന്തെങ്കിലും കേസിൽ കുരുക്കി ജയിലിൽ ആക്കാനുള്ള സാധ്യത ഉണ്ടെന്നും അദ്ദേഹം ആരോപിച്ചിരുന്നു.