തെരഞ്ഞെടുപ്പിനിടെ സംഘർഷം; സുരക്ഷ തേടി ഊർമിള പൊലീസ് സ്റ്റേഷനിലേക്ക്
ബോറിവാലി സ്റ്റേഷനു പുറത്ത് ഊർമിളയുടെ പരിപാടിക്കിടെ ബിജെപി പ്രവർത്തകർ 'മോദി മോദി' എന്ന് മുദ്രാവാക്യം വിളിക്കുകയായിരുന്നു. കോൺഗ്രസ് പ്രവർത്തകർ ഇത് തടയാൻ ശ്രമിച്ചതോടെയാണ് സംഘർഷം ഉണ്ടായത്.
മുംബൈ: തെരഞ്ഞെടുപ്പ് റാലിക്കിടെ ബിജെപി- കോൺഗ്രസ് പ്രവർത്തകർ തമ്മിൽ സംഘർഷം ഉണ്ടായ പശ്ചാത്തലത്തിൽ സുരക്ഷ ആവശ്യപ്പെട്ട് നടിയും സ്ഥാനാർഥിയുമായ ഊർമിള മദോന്ദ്കർ പൊലീസിനെ സമീപിച്ചു.
2/ 8
തിങ്കളാഴ്ചയാണ് ഊർമിള സുരക്ഷ ആവശ്യപ്പെട്ട് പൊലീസിനെ സമീപിച്ചത്. ബോറിവാലി റെയിൽവെ സ്റ്റേഷനിലെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിക്കിടെയാണ് സംഘർഷം ഉണ്ടായതെന്ന് പൊലീസ് വ്യക്തമാക്കി.
3/ 8
മുംബൈ നോർത്തിൽ നിന്നുള്ള കോൺഗ്രസ് സ്ഥാനാർഥിയാണ് ഊർമിള.സിറ്റിംഗ് എംപി ഗോപാൽ ഷെട്ടിട്ടിയാണ് മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥി.
4/ 8
ബോറിവാലി സ്റ്റേഷനു പുറത്ത് ഊർമിളയുടെ പരിപാടിക്കിടെ ബിജെപി പ്രവർത്തകർ 'മോദി മോദി' എന്ന് മുദ്രാവാക്യം വിളിക്കുകയായിരുന്നു. കോൺഗ്രസ് പ്രവർത്തകർ ഇത് തടയാൻ ശ്രമിച്ചതോടെയാണ് സംഘർഷം ഉണ്ടായത്.
5/ 8
തന്റെ റാലിയിലേക്ക് ബിജെപി പ്രവരത്തകർ തള്ളിക്കയറുകയായിരുന്നുവെന്ന് ഊർമിള പൊലീസിൽ നൽകിയ പരാതിയിൽ വ്യക്തമാക്കിയിരിക്കുന്നു .
6/ 8
പെരുമാറ്റ ചട്ടത്തിന്റെ പ്രകടമായ ലംഘനമാണിതെന്ന് അവര് പറഞ്ഞു. ബിജെപി ഭയം സൃഷ്ടിക്കുകയാണെന്നും കോൺഗ്രസ് ആരോപിച്ചു. ജീവന് ഭീഷണിയുള്ളതിനാൽ സുരക്ഷ ആവശ്യപ്പെട്ടിച്ചുണ്ടെന്നും പരാതി നൽകിയിട്ടുണ്ടെന്നും ഊർമിള പറഞ്ഞു. ആദ്യമായിട്ടാണ് ഇത്തരത്തിൽ സംഘർഷം ഉണ്ടായതെന്നും അവർ പറഞ്ഞു.
7/ 8
തന്റെ റാലിയിലേക്ക് തള്ളിക്കയറി പ്രശ്നങ്ങള് സൃഷ്ടിച്ചത് സാധാരണ ജനങ്ങളല്ല, ബിജെപിക്കാരാണെന്നും സാധാരണക്കാർ ഇങ്ങനെ ചെയ്യില്ലെന്നും ഊർമിള പറഞ്ഞു. റാലിയിൽ തള്ളിക്കയറിയവർ മോശം വാക്കുകൾ ഉപയോഗിച്ചും മോശമായ രീതിയിൽ നൃത്തം ചെയ്തെന്നും ഊർമിള .
8/ 8
സ്ത്രീകളെ പേടിപ്പിക്കാൻ വേണ്ടിയായിരുന്നെന്നും അവർ വ്യക്തമാക്കി. തെരഞ്ഞെടുപ്പ് കമ്മീഷനിലും പരാതി നൽകുമെന്നും അവർ പറഞ്ഞു. ഏപ്രിൽ 29ന് നടക്കുന്ന നാലാംഘട്ട പോളിംഗിലാണ് മുംബൈയിൽ വോട്ടെടുപ്പ്. കഴിഞ്ഞമാസമാണ് ഊർമിള കോൺഗ്രസിൽ ചേർന്നത്.