ജയ്പുര്‍: രാജസ്ഥാൻ മുൻമുഖ്യമന്ത്രി വസുന്ധര രാജെയും മകനും ബിജെപി എം.പിയുമായ ദുഷ്യന്ത് സിങും സ്വയം നിരീക്ഷണത്തില്‍. കൊറോണ ബാധിതയായ ഗായിക കനിക കപൂര്‍ പങ്കെടുത്ത അത്താഴ വിരുന്നിൽ പങ്കെടുത്തതിനെ തുടർന്നാണ് സ്വയം നിരീക്ഷണത്തിൽ കഴിയുന്നത്. വസുന്ധര രാജെയാണ് വെള്ളിയാഴ്ച ഇക്കാര്യം അറിയിച്ചത്.