കോവിഡ് രോഗത്തിൽ നിന്ന് രോഗമുക്തി നേടുന്നതിന് തന്നെ സഹായിച്ചത് ഇന്ത്യൻ ഭക്ഷണമാണെന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. ഇന്ത്യൻ ഭക്ഷണവും കൃത്യമായ ശാരീരിക ക്ഷമതയുമാണ് കോവിഡിൽ നിന്ന് മുക്തി നേടാൻ തന്നെ സഹായിച്ചത്. ശാരീരിക ക്ഷമത, മാനസിക ക്ഷമത, ഇന്ത്യൻ ഭക്ഷണം എന്നിവയാണ് കോവിഡിൽ നിന്ന് രോഗമുക്തി നേടാൻ തന്നെ സഹായിച്ചതെന്ന് ഉപരാഷ്ട്രപതി പറഞ്ഞു. സോഷ്യൽ മീഡിയയിൽ പങ്കുവച്ച പോസ്റ്റിലാണ് ഉപരാഷ്ട്രപതി ഇക്കാര്യങ്ങൾ പറഞ്ഞത്.
'പ്രായത്തിനൊപ്പം പ്രമേഹവും എന്നെ അലട്ടിയിരുന്നു. എന്നിട്ടും കോവിഡ് 19നെ ഞാൻ മറികടന്നത് ശാരീരിക ക്ഷമത കൊണ്ടും മാനസികക്ഷമത കൊണ്ടും യോഗ, നടത്തം തുടങ്ങിയ വ്യായാമങ്ങളിലൂടെയും, പിന്നെ ഇന്ത്യൻ ഭക്ഷണം മാത്രം കഴിച്ചുമാണ്. എല്ലായ്പ്പോഴും ഇന്ത്യൻ ഭക്ഷണം കഴിക്കാനാണ് താൽപര്യപ്പെടുന്നത്. സെൽഫ് ഐസൊലേഷൻ സമയത്തും ഇത് തന്നെയാണ് താൻ ചെയ്തത്' - ഉപരാഷ്ട്രപതി തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
[caption id="attachment_260769" align="aligncenter" width="768"] ക്വാറന്റീനിൽ ആയിരുന്ന സമയത്ത് താൻ കൂടുതൽ സമയവും പത്രങ്ങളും മാഗസിനുകളും ലേഖനങ്ങളും വായിക്കുന്നതിനായി ചെലവഴിച്ചെന്നും ഉപരാഷ്ട്രപതി പറഞ്ഞു. സ്വാതന്ത്ര്യ സമരകാലത്തെ വ്യത്യസ്തരായ ആളുകളെക്കുറിച്ചും വാഴ്ത്തിപ്പാടപ്പെടാത്ത നായകരെക്കുറിച്ചും താൻ പഠിച്ചെന്നും അദ്ദേഹം പറഞ്ഞു.