ചുഴലിക്കാറ്റ് സകലതും കൊണ്ടു പോയി; 'മത്സ്യത്തിന്റെ' രൂപത്തിൽ ഭാഗ്യം വലയിലെത്തി; പുഷ്പറാണി ലക്ഷപ്രഭുവായി
' ഇത്രയും വലിയ മത്സ്യത്തെ ഞാൻ ജീവിതത്തിൽ ഇതുവരെ കണ്ടിട്ടില്ല. ഈ പണം വച്ച് എന്തു ചെയ്യണം എന്നും അറിയില്ല' എന്നാണ് പുഷ്പറാണി പറയുന്നത്. കിട്ടിയ പണം ഉപയോഗിച്ച് കൊടുങ്കാറ്റിൽ തകർന്ന തന്റെ കുടിൽ ശരിയാക്കാന്‍ ആലോചനയുണ്ടെന്നും ഇവർ കൂട്ടിച്ചേർത്തു.
കൊൽക്കത്ത: ഉംപുൻ ചുഴലിക്കാറ്റ് ദുരന്തം സകലതും കൊണ്ടു പോയി. ഉള്ള ഒരു ചെറിയ കുടിലും കാറ്റിലും മഴയിലും തകർന്നു. സർക്കാരിന്റെ കാരുണ്യത്തിൽ കാമ്പിൽ കഴിഞ്ഞു വരികയായിരുന്ന സ്ത്രീയെ തേടിയെത്തിയ വമ്പൻ ജാക്ക്പോട്ട്.
2/ 8
പശ്ചിമ ബംഗാളിലെ സാഗർ ദ്വീപിലെ ചക്ഫുൽദുബി ഗ്രാമവാസിയായ പുഷ്പറാണി കർ എന്ന അൻപത്തിയഞ്ചുകാരിക്കാണ് 'മത്സ്യത്തിന്റെ' രൂപത്തിൽ ജാക്ക്പോട്ട് തേടിയെത്തിയത്.
3/ 8
ഗ്രാമത്തിൽ വ്യാപാരം നടത്തിവരുന്ന ആളാണ് പുഷ്പറാണി. ഇക്കഴിഞ്ഞ ചൊവ്വാഴ്ച മീൻപിടിക്കാനെത്തിയ ഇവരുടെ വലയിൽ കുരുങ്ങിയത് ഒരു കൂറ്റന്‍ 'ഭോല'മത്സ്യം ആയിരുന്നു. ഒരു കപ്പലിൽ തട്ടി ദിശമാറിയാണ് തീരത്തോട് ചേർന്ന് മത്സ്യം ഇവരുടെ വലയിൽ കുരുങ്ങിയത്.
4/ 8
തന്റെ വലയിൽ ഒതുങ്ങുന്ന തരം മീനല്ല കുടുങ്ങിയതെന്ന് മനസിലായ പുഷ്പറാണി തന്റെ സാരി കൂടി ഉപയോഗിച്ച് പൊതിഞ്ഞാണ് മീനിനെ കരയിലേക്കെത്തിക്കാൻ ശ്രമിച്ചത്. ഇവരുടെ കഷ്ടപ്പാട് കണ്ട് സമീപത്തു നിന്ന ആളുകളും കൂടി ചേർന്ന് മത്സ്യത്തെ വലിച്ച് കരയിലെത്തിച്ചു
5/ 8
അറുപത് കിലോയോളം ഭാരമുള്ള മത്സ്യം 3,32,000 രൂപയ്ക്കാണ് വിറ്റുപോയത്. പുഷ്പറാണിക്ക് ലഭിച്ച പോലുള്ള മത്സ്യം സാധാരണയായി ഭക്ഷ്യയോഗ്യമല്ലെന്നാണ് പറയപ്പെടുന്നത്. എന്നാൽ ഇവയുടെ ആന്തരികാവയവങ്ങൾക്ക് വൻ മൂല്യമുണ്ട്
6/ 8
തെക്കുകിഴക്കൻ ഏഷ്യയിലെ ചില രാജ്യങ്ങളിലേക്കാണ് ഇത്തരം മീനുകളുടെ മാംസത്തിന്റെ അകത്തിരിക്കുന്ന നെയ്യ് കയറ്റി അയക്കുന്നത്. കിലോയ്ക്ക് 80,000 രൂപയോ അതിലും ഉയർന്ന വിലയോ ലഭിക്കും. പല ഔഷധ കൂട്ടുകള്‍ക്കായി ഇത്തരം നെയ്യുകള്‍ ഉപയോഗിക്കുന്നു എന്നാണ് വ്യാപാരികള്‍ പറയുന്നത്
7/ 8
വിധവയായ പുഷ്പറാണിക്ക് ആകെയുണ്ടായിരുന്ന സമ്പാദ്യം ഒരു ചെറിയ കുടിലായിരുന്നു. ഉംപുൻ ദുരന്തം അതും ഇല്ലാതാക്കി. ചെറിയ മത്സ്യങ്ങളെ പിടിച്ചു വിറ്റ് ജീവിത മാർഗം മുന്നോട്ട് കൊണ്ടു പോകുന്നതിനിടെയാണ് ഇവരെ തേടി അപ്രതീക്ഷിത ഭാഗ്യമെത്തിയത്
8/ 8
' ഇത്രയും വലിയ മത്സ്യത്തെ ഞാൻ ജീവിതത്തിൽ ഇതുവരെ കണ്ടിട്ടില്ല. ഈ പണം വച്ച് എന്തു ചെയ്യണം എന്നും അറിയില്ല' എന്നാണ് പുഷ്പറാണി പറയുന്നത്. കിട്ടിയ പണം ഉപയോഗിച്ച് കൊടുങ്കാറ്റിൽ തകർന്ന തന്റെ കുടിൽ ശരിയാക്കാന്‍ ആലോചനയുണ്ടെന്നും ഇവർ കൂട്ടിച്ചേർത്തു.