2020 ലാണ് വിജയ് മക്കൾ ഇയക്കം എന്ന രാഷ്ട്രീയ പാർട്ടി എസ്എ ചന്ദ്രശേഖർ രൂപീകരിച്ചത്. തെരഞ്ഞെടുപ്പ് കമ്മീഷനിലും ഇതേ പേരിൽ രജിസ്റ്റർ ചെയ്തിരുന്നു. എന്നാൽ ഇതിനു പിന്നാലെ വിജയും രംഗത്തെത്തി. പിതാവ് രജിസ്റ്റർ ചെയ്ത രാഷ്ട്രീയ പാർട്ടിയുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും ആരാധകർ ഈ പാർട്ടിയുമായി സഹകരിക്കരുതെന്നും താരം വ്യക്തമാക്കി.