രാജ്യത്തിന്റെ വൈവിധ്യം കാത്തു സൂക്ഷിക്കുന്ന കാവൽക്കാരാകണം ഓരോ പൗരനും എന്ന് പ്രതിരോധ മന്ത്രി നിർമലാ സീതാരാമൻ രാജ്യത്തിന്റെ വൈവിധ്യം കാത്തു സൂക്ഷിക്കുന്ന കാവൽക്കാരാകണം ഓരോ പൗരനും എന്ന് പ്രതിരോധ മന്ത്രി നിർമലാ സീതാരാമൻ രാജ്യത്തിന്റെ വൈവിധ്യം കാത്തു സൂക്ഷിക്കുന്ന കാവൽക്കാരാകണം ഓരോ പൗരനും എന്ന് പ്രതിരോധ മന്ത്രി നിർമലാ സീതാരാമൻ. ആ അർഥത്തിലാണ് തങ്ങളെല്ലാം ചൗക്കിദാറുമാരാണെന്ന് അവകാശപ്പെടുന്നത്. ബാലക്കോട്ട് ആക്രമണത്തിന്റെ ക്രെഡിറ്റ് ബിജെപി അവകാശപ്പെടുന്നുവെന്ന പ്രതിപക്ഷത്തിന്റെ ആരോപണത്തിൽ കഴമ്പില്ല. കൃത്യമായ തീരുമാനങ്ങളെടുക്കുന്ന രാഷ്ട്രീയ നേതൃത്വത്തിന്റെ ഉത്തരവാദിത്വം മാത്രമാണ് ബിജെപി അവകാശപ്പെട്ടതെന്നും നിർമലാ സീതാരാമൻ പറഞ്ഞു. സൈനികർക്ക് ആദരമർപ്പിച്ച് സിഎൻഎൻ ന്യൂസ് 18 അവതരിപ്പിക്കുന്ന രാജ് നീതി എന്ന ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു പ്രതിരോധ മന്ത്രി. പുൽവാമ ആക്രമണത്തിൽ വീരമൃത്യു വരിച്ച മലയാളിയായ വസന്ത് കുമാർ അടക്കമുള്ള ജവാൻമാരുടെ കുടുംബത്തെ പ്രതിരോധമന്ത്രി ചടങ്ങിൽ ആദരിച്ചു.