പശ്ചിമ ബംഗാളിലെ സ്കൂളുകൾ 8 മുതൽ 12 വരെ ക്ലാസുകൾക്കായി ഫെബ്രുവരി 3ന് ഇന്ന് വീണ്ടും തുറന്നു. ഈ വർഷം ബോർഡ് പരീക്ഷ എഴുതാൻ പോകുന്ന 10, 12 ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് എല്ലാ പ്രാക്ടിക്കൽ, തിയറി ക്ലാസുകളും സർക്കാർ അനുവദിച്ചിട്ടുണ്ട്. ഫെബ്രുവരി 2 മുതൽ അധ്യാപക അനധ്യാപക ജീവനക്കാർക്ക് സ്കൂളിൽ വരാൻ അനുമതി നൽകി. (Image: Souryojyoti Banerjee)
എല്ലാ വിദ്യാർത്ഥികളോടും അധ്യാപകരോടും സ്റ്റാഫ് അംഗങ്ങളോടും കോവിഡ് -19 പ്രോട്ടോക്കോൾ കർശനമായി പാലിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. പശ്ചിമ ബംഗാൾ ബോർഡ് പ്രസിഡന്റ് കല്യാൺമോയ് ഗാംഗുലി നേരത്തെ പുറത്തിറക്കിയ സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് പ്രൊസീജേഴ്സ് (എസ്ഒപി) പ്രകാരം, ക്ലാസുകൾ ആരംഭിക്കുന്നതിന് അര മണിക്കൂർ മുമ്പ് വിദ്യാർത്ഥികൾ സ്കൂളിൽ എത്തണം. സ്കൂളുകൾ തിങ്കൾ മുതൽ ശനി വരെ തുറന്നിരിക്കും. സാമൂഹിക അകലം പാലിക്കുക, മാസ്ക് ധരിക്കുക, സാനിറ്റൈസർ ഉപയോഗിക്കുക തുടങ്ങിയ കോവിഡ് -19 പ്രോട്ടോക്കോളുകൾ പാലിക്കേണ്ടതാണ്. (Image: Souryojyoti Banerjee)
ഓഫ്ലൈൻ ക്ലാസുകളിൽ പങ്കെടുക്കുമ്പോൾ കുട്ടികൾ പാലിക്കേണ്ട കോവിഡ് -19 പ്രോട്ടോക്കോളിനെക്കുറിച്ച് അവബോധം സൃഷ്ടിക്കാൻ പശ്ചിമ ബംഗാൾ സ്കൂൾ വിദ്യാഭ്യാസ ബോർഡ് മാതാപിതാക്കളോടും രക്ഷിതാക്കളോടും ആവശ്യപ്പെട്ടിരുന്നു. സ്കൂളുകൾക്കും കോളജുകൾക്കും യൂണിവേഴ്സിറ്റികൾക്കും ഇന്ന് മുതൽ തുറക്കാൻ അനുമതി നൽകിയിട്ടുണ്ട്. (Representative image)
ബംഗാളിൽ കോവിഡ്-19 സ്ഥിതി മെച്ചപ്പെട്ട സാഹചര്യത്തിലാണ് സ്കൂളുകൾ തുറക്കാൻ തീരുമാനമായത്. 8 മുതൽ 12 വരെയുള്ള ക്ലാസുകൾക്ക് മാത്രമാകും ഓഫ്ലൈൻ ക്ലാസുകൾ. കോളജുകൾ, പോളിടെക്നിക്കുകൾ, ഐടിഐകൾ എന്നിവിടങ്ങളിലും ഇന്നു തന്നെ ഓഫ്ലൈൻ ക്ലാസുകൾ പുനരാരംഭിച്ചു. പ്രൈമറി ക്ലാസുകൾ വീണ്ടും തുറക്കണമോ എന്നത് സംബന്ധിച്ച തീരുമാനം പിന്നീട് എടുക്കുമെന്നും മുഖ്യമന്ത്രി മമതാ ബാനർജി വ്യക്തമാക്കി. (Representative image)
സ്കൂളുകളും കോളജുകളും വീണ്ടും തുറക്കുന്നതിന് മുമ്പ്, പശ്ചിമ ബംഗാൾ ഉന്നത വിദ്യാഭ്യാസ വകുപ്പ് എല്ലാ സർവ്വകലാശാലകളുടെയും കോളേജുകളുടെയും മേധാവികളോട് ഫെബ്രുവരി 2 നകം കാമ്പസുകൾ അണുവിമുക്തമാക്കാൻ ആവശ്യപ്പെട്ടിരുന്നു. ഫെബ്രുവരി 2 നകം എല്ലാ സ്കൂളുകളും അണുവിമുക്തമാക്കിയെന്ന് ഉറപ്പാക്കാൻ ജില്ലാ മജിസ്ട്രേറ്റുകൾക്ക് നിർദ്ദേശം നൽകി. (Representative image)
അതേസമയം, മാധ്യമിക്, ഉച്ച മാധ്യമിക് പരീക്ഷകൾ ഷെഡ്യൂൾ അനുസരിച്ച് നടക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. പന്ത്രണ്ടാം ക്ലാസ് ബോർഡ് പരീക്ഷകൾ ഏപ്രിൽ 2 മുതൽ ഏപ്രിൽ 20 വരെ നടക്കും, പത്താം ക്ലാസ് പരീക്ഷകൾ മാർച്ച് 7 നും മാർച്ച് 16 നും ഇടയിൽ നടത്തും. ബോർഡ് പരീക്ഷകൾ നടക്കുമ്പോൾ കോവിഡ് -19 സ്ഥിതി കൂടുതൽ മെച്ചപ്പെടുമെന്ന പ്രതീക്ഷയിലാണ് അധികൃതർ. (Representative image)