രണ്ടാം മോദി സര്‍ക്കാര്‍ നാളെ സത്യപ്രതിജ്ഞ ചെയ്യും. രാഷ്ട്രപതി ഭവനില്‍ രാത്രി ഏഴുമണിക്കാണ് സത്യപ്രതിജ്ഞ.
2/ 6
പ്രധാനമന്ത്രിക്കൊപ്പം സത്യപ്രതിജ്ഞ ചെയ്യുന്ന മന്ത്രിമാരുടെ കാര്യത്തില്‍ ഇന്ന് അന്തിമ തീരുമാനമാകും. മോദിയുടെ രണ്ടാമൂഴത്തില്‍ ആരൊക്കെ മന്ത്രിമാരാകുമെന്നതിന്റെ പട്ടിക ഇന്ന് വൈകിട്ട് രാഷ്ട്രപതിക്ക് കൈമാറും.
3/ 6
അമിത് ഷാക്ക് ആഭ്യന്തര വകുപ്പ് നല്‍കുമെന്നാണ് റിപ്പോര്‍ട്ടുകളെങ്കിലും ധനകാര്യത്തിനും സാധ്യതയുണ്ട്. പീയുഷ് ഗോയലിനും ധനമന്ത്രിയായി നറുക്ക് വീണേയ്ക്കാം.
4/ 6
വിദേശകാര്യ സഹമന്ത്രിയായിരുന്ന ജയന്ത് സിന്‍ഹയുടെ പേരും ധനമന്ത്രി സ്ഥാനത്തേയ്ക്ക് സജീവമായി ഉയരുന്നു. രാജ് നാഥ് സിംഗിന് പ്രതിരോധ വകുപ്പും നിർമല സീതാരാമന് വിദേശകാര്യവും ലഭിച്ചേക്കും.
5/ 6
രാഹുല്‍ഗാന്ധിയെ അമേഠിയില്‍ പരാജയപ്പെടുത്തിയ സ്മൃതി ഇറാനിയുടെ പേരും വിദേശകാര്യ വകുപ്പില്‍ പരിഗണനയിലുണ്ട്.
6/ 6
നിധിന് ഗഡ്കരി ഗതാഗത വകുപ്പിന്റെ ചുമതലയിൽ തുടര്‍ന്നേക്കും. സഖ്യകക്ഷികളായ ശിവസേന, ജെഡിയു, ശിരോമണി അകാലിദള്‍, എ ഐ എഡി എം കെ പ്രതിനിധികളും മന്ത്രിസഭയിലുണ്ടാകും.