അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം വരാൻ ഇനി മണിക്കൂറുകൾ മാത്രം. ബിജെപിയും കോണ്‍ഗ്രസുമടക്കം മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ ഇഞ്ചോടിഞ്ച് പോരാട്ടം നടത്തിയ ഇവിടെ ഫലം പ്രവചനാതീതമാണ്. ഹരിദ്വാറും ഋഷികേശുമടക്കമുള്ള തീര്‍ത്ഥാടന കേന്ദ്രങ്ങളാല്‍ സമ്പന്നമായ ഇവിടം ദേവഭൂമിയെന്നാണ് അറിയപ്പെടുന്നത്. പക്ഷേ ഹിമാലയന്‍ മലനിരകളെ പോലെ തണുത്ത് ഉറഞ്ഞ് കിടക്കുകയല്ല ഉത്തരാഖണ്ഡിന്റെ രാഷ്ട്രീയ മനസ്. ആരാകും ഈ ദേവഭൂമിയുടെ അമരത്തേക്ക് കടന്നുവരിക.. അറിയാം ഉത്തരാഖണ്ഡിനെ കുറിച്ച്.