ന്യൂഡൽഹി: പശ്ചിമ ബംഗാളിലെ മമത ബാനർജി സർക്കാരിന് സുപ്രീം കോടതിയുടെ കോടതിയലക്ഷ്യ നോട്ടീസ്. മമത ബാനർജിയുടെ മോർഫ് ചെയ്ത ചിത്രം പ്രചരിപ്പിച്ചതിന് അറസ്റ്റ് ചെയ്ത ബിജെപി പ്രവർത്തക പ്രിയങ്ക ശർമ്മയെ സുപ്രീം കോടതി നിർദേശം ഉണ്ടായിട്ടും മോചിപ്പിച്ചില്ലെന്ന പരാതിയിലാണ് നടപടി. സുപ്രീം കോടതി അയച്ച കോടതിയലക്ഷ്യ നോട്ടീസിന് നാലു ആഴ്ചകൾക്കകം മറുപടി നൽകാനാണ് നിർദേശം.