ഹിന്ദു ജാഗരണ്‍ വേദി സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയില്‍ പങ്കെടുത്തവര്ക്കിടയില് പ്ലക്കാർഡുമായി ഇവര്‍ ഇരിക്കുകയായിരുന്നു. പ്രതിഷേധക്കാർ അവരോട് പോകാൻ ആവശ്യപ്പെട്ടതോടെ ജനക്കൂട്ടം ഒത്തുകൂടിയതായി സിറ്റി പൊലീസ് മേധാവി ഭാസ്കർ റാവു പറഞ്ഞു. തുടർന്നാണ് അവരെ അവിടെ നിന്ന് മാറ്റിയതെന്നും അദ്ദേഹം വ്യക്തമാക്കി.
പ്ലക്കാർഡിനൊപ്പം അവരെയും കസ്റ്റഡിയിലെടുത്തു. അവരുടെ സുരക്ഷയ്ക്കായിട്ടാണ് അങ്ങനെ ചെയ്തത്. അവരുടെ പശ്ചാത്തലം, എവിടെ നിന്നാണ് വന്നത്, പിന്നിൽ മറ്റാരെങ്കിലും ഉണ്ടോ തുടങ്ങിയ കാര്യങ്ങൾ അന്വേഷിക്കും-റാവു മാധ്യമപ്രവർത്തകരോട് പറഞ്ഞു. മറ്റ് മുദ്രാവാക്യങ്ങളൊന്നും തന്നെ അവർ മുഴക്കിയിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.'കശ്മീർ മുക്തി, ദളിത് മുക്തി, മുസ്ലിം മുക്തി' എന്ന് കന്നഡയിലും ഇംഗ്ലീഷിലുമാണ് പ്ലക്കാർഡിൽ എഴുതിയിരുന്നത്.