പൊലീസ് സ്റ്റേഷനുള്ളിൽ ആട്ടവും പാട്ടുമായി ടിക്ടോക് ചെയ്ത വനിതാ പൊലീസിന് സസ്പെൻഷൻ.
2/ 9
ഗുജറാത്തിലാണ് സംഭവം. ബുധനാഴ്ചയാണ് ഇവരെ സസ്പെൻഡ് ചെയ്തത്.
3/ 9
സെല്ലിനു മുന്നിൽ നിന്നു കൊണ്ട് ബോളിവുഡ് ഗാനത്തിന് ചുണ്ടനക്കുകയും നൃത്തം ചെയ്യുകയും ചെയ്തതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.
4/ 9
ഇതിനെ തുടർന്നാണ് നടപടി. ലോക് രക്ഷക് ദളില്‍ റിക്രൂട്ട് ചെയ്ത അർപ്പിത ചൗദരി എന്ന യുവ പൊലീസ് ഉദ്യോഗസ്ഥയെയാണ് സസ്പെൻഡ് ചെയ്തിരിക്കുന്നത്.
5/ 9
മെഹ്സാന ജില്ലയിലെ ലാങ്ഘ്നജ് പൊലീസ് സ്റ്റേഷനിലാണ് സംഭവം.
6/ 9
സാധാരണ വസ്ത്രം ധരിച്ചു കൊണ്ടായിരുന്നു ടിക്ടോക്കിൽ ഉദ്യോഗസ്ഥ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
7/ 9
ജോലിസമയത്ത് യൂണിഫോം ധരിക്കാത്തതും പൊലീസ് സ്റ്റേഷനുള്ളിൽ വീഡിയോ ഷൂട്ട് ചെയ്തതും നിയമ ലംഘനമാണെന്നും അതു കൊണ്ടാണ് സസ്പെൻഡ് ചെയ്തതെന്നും പൊലീസ് ഡെപ്യൂട്ടി സൂപ്രണ്ട് മഞ്ജിത വൻസാര പറഞ്ഞു.
8/ 9
ജൂലൈ 20നാണ് വീഡിയോ ഷൂട്ട് ചെയ്തത്. പിന്നാലെ സമൂഹമാധ്യമങ്ങളിലൂടെ ഇത് പ്രചരിക്കുകയായിരുന്നു.
9/ 9
2016ലാണ് അർപ്പിതയെ എൽആർഡിയിലേക്ക് റിക്രൂട്ട് ചെയ്തത്. 2018ൽ ഇവരെ മെഹ്സാനയിലേക്ക് മാറ്റുകയായിരുന്നു.