മരിച്ചതായി പ്രഖ്യാപിക്കപ്പെട്ട യുവതി മറ്റൊരു സംസ്ഥാനത്ത് കാമുകനൊപ്പം താമസിക്കുന്നതായി കണ്ടെത്തി. ഇത് ത്രികോണ പ്രണയത്തിന്റെ (love triangle) കേസാണെന്ന് സംശയിക്കപ്പെടുന്നു. ഞെട്ടിക്കുന്ന കാര്യം എന്തെന്നാൽ, ഭാര്യ ശാന്തിയുടെ 'കൊലപാതക'ത്തിന് അവരുടെ ഭർത്താവ് ജയിലിൽ ശിക്ഷ അനുഭവിക്കുകയായിരുന്നു എന്നതാണ്. 2016ലാണ് യുവതിയും ഭർത്താവും തമ്മിലെ വിവാഹം നടന്നത്
യുവതിയെ കാണാതായതിന് പിന്നാലെ ഭർത്താവ് സ്ത്രീധന പീഡനം നടത്തി ആരോപിച്ച് വീട്ടുകാരും യുവതിയെ കൊലപ്പെടുത്തിയെന്നും ആരോപിച്ച് പോലീസിനെ സമീപിക്കുകയായിരുന്നു. ഇരയുടെ ബന്ധുക്കളുടെ പരാതിയിൽ പോലീസ് ദിനേശിനെ അറസ്റ്റ് ചെയ്യുകയും കൊലപാതകക്കുറ്റം ചുമത്തി ജയിലിലടക്കുകയും ചെയ്തു. പിന്നെയാണ് കള്ളക്കളി പുറത്തുവന്നത് (തുടർന്ന് വായിക്കുക)
എന്നിരുന്നാലും, സ്റ്റേഷൻ ഹൗസ് ഓഫീസർക്ക് സംശയം തോന്നുകയും, ശാന്തിയുടെ മൊബൈൽ ഫോൺ ലൊക്കേഷൻ കണ്ടെത്താൻ സാങ്കേതിക സംഘത്തോട് ആവശ്യപ്പെടുകയും ചെയ്തതോടെ കാര്യങ്ങൾ മാറിമറിഞ്ഞു. സാങ്കേതിക നിരീക്ഷണത്തിന്റെ സഹായത്തോടെ മരിച്ചതായി പ്രഖ്യാപിക്കപ്പെട്ട യുവതി യഥാർത്ഥത്തിൽ പഞ്ചാബിലെ ജലന്ധർ ജില്ലയിൽ കാമുകനൊപ്പമാണ് താമസിക്കുന്നതെന്ന് പോലീസ് കണ്ടെത്തി