

വെള്ള വസ്ത്രം അണിഞ്ഞ് പ്രേക്ഷകർക്ക് സ്വാതന്ത്ര്യ ദിനം ആശംസിക്കുകയാണ് ഇന്ദ്രജിത് സുകുമാരൻ, ഭാര്യ പൂർണ്ണിമ മക്കളായ പ്രാർത്ഥന, നക്ഷത്ര എന്നിവർ അടങ്ങുന്ന കുടുംബം. ഇത്തവണ ഇവരുടെ ആഘോഷം പ്രളയ ദുരിതം അനുഭവിക്കുന്നവർക്ക് സാന്ത്വനമാകുന്ന ഇടത്തിൽ ആണെന്നത് പ്രത്യേകത


കൊച്ചിയിലെ 'അൻപോടു കൊച്ചി' കളക്ഷൻ ക്യാമ്പിലാണ് ഈ താര കുടുംബം. ഇന്ന് രാത്രി പത്തു മണിക്ക് ക്യാമ്പ് അവസാനിക്കുന്നത് വരെ ഇവർ ഈ ഉദ്യമത്തിന് താങ്ങായി ഒപ്പം ഉണ്ടാവും


കഴിഞ്ഞ വർഷവും പ്രളയ ദുരിതം അനുഭവിച്ചവർക്ക് ഇന്ദ്രജിത്തും കുടുംബവും ക്യാമ്പിന് നേതൃത്വം നൽകി ഒപ്പം ഉണ്ടായിരുന്നു


ഇന്ദ്രജിത്തിന്റെ അമ്മ മല്ലിക സുകുമാരൻ തിരുവനന്തപുരത്ത് വെള്ളപ്പൊക്കത്തിൽ അകപ്പെടുന്ന നേരം മകനും കുടുംബവും മറ്റുള്ളവർക്ക് ആശ്രയം ആവുന്നതിൽ വ്യാപൃതരായത് ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. ആ സമയം ഇരു ജില്ലകൾക്കുമിടയിൽ യാത്ര നടത്തുക വെല്ലുവിളി നിറഞ്ഞതായിരുന്നു


ഇത്തവണയും പ്രളയ ദുരിതാശ്വാസ സഹായം ആരംഭിച്ചപ്പോൾ തന്നെ ഇവർ ആവശ്യവസ്തുക്കൾ എത്തിക്കുന്നതിൽ ക്യാമ്പിൽ സജീവമായി തന്നെ തുടരുകയായിരുന്നു