IPL 2020| ഐപിഎല്ലിനായി യുഎഇയിലെത്തിയ ഹർദിക് പാണ്ഡ്യ ശരിക്കും മിസ് ചെയ്യുന്നത് എന്താണ്? ' ഇത് നല്ല അച്ഛന്റെ മറുപടി'
പിതാവെന്ന നിലയിൽ തന്റെ ഉത്തരവാദിത്തങ്ങളെക്കുറിച്ച് പാണ്ഡ്യയ്ക്കുള്ള ബോധം വ്യക്തമാക്കുന്നതാണ് കഴിഞ്ഞ ദിവസം കൊൽക്കത്തയ്ക്കെതിരായ മത്സരത്തിന് പിന്നാലെ ഡാനി മോറിസിന്റെ ചോദ്യത്തിന് പാണ്ഡ്യ നൽകിയ ഉത്തരം.
ആഘോഷപൂർണമായ ജീവിത രീതിയിലൂടെ ശ്രദ്ധേയമായ താരമാണ് മുംബൈ ഇന്ത്യൻസിലെ ഓൾ റൗണ്ടർ ഹർദിക് പാണ്ഡ്യ. ഈ വർഷം ആദ്യമായിരുന്നു ഹർദിക് കാമുകി നതാഷ സ്റ്റാൻകോവിക്കിനെ ജീവിത സഖിയാക്കിയത്.
2/ 9
ജൂലൈയിലാണ് ഇരുവര്ക്കും കുഞ്ഞ് ജനിച്ചത്. അഗസ്ത്യ എന്നാണ് കുഞ്ഞിന്റെ പേര്.
3/ 9
പിതാവെന്ന നിലയിൽ തന്റെ ഉത്തരവാദിത്തങ്ങളെക്കുറിച്ച് പാണ്ഡ്യയ്ക്കുള്ള ബോധം വ്യക്തമാക്കുന്നതാണ് കഴിഞ്ഞ ദിവസം കൊൽക്കത്തയ്ക്കെതിരായ മത്സരത്തിന് പിന്നാലെ ഡാനി മോറിസിന്റെ ചോദ്യത്തിന് പാണ്ഡ്യ നൽകിയ ഉത്തരം.
4/ 9
മത്സരത്തിൽ കൊൽക്കത്തയെ എട്ട് വിക്കറ്റിന് തകർത്ത് മുംബൈ പോയിന്റ് പട്ടികയിൽ ഒന്നാമതെത്തിയിരുന്നു.
5/ 9
കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കുന്നതിനാൽ ഐപിഎല്ലിലെ മത്സരങ്ങളിൽ വിജയങ്ങൾക്കു ശേഷം ആഘോഷങ്ങൾക്ക് നിരോധനമുണ്ട്.
6/ 9
ആ സാഹചര്യത്തിൽ ആഘോഷങ്ങൾ മിസ് ചെയ്യുന്നുണ്ടോ എന്ന മോറിസിന്റെ ചോദ്യത്തിനാണ് അച്ഛന്റെ ഉത്തരവാദിത്വം മറന്നിട്ടില്ലെന്ന തരത്തിൽ ഹർദിക് മറുപടി നൽകിയത്.
7/ 9
'ഞാനിപ്പോൾ ഒരു പിതാവായിരിക്കുന്നു, അതുകൊണ്ടുതന്നെ ഞാൻ പാർട്ടികളല്ല മിസ് ചെയ്യേണ്ടത്. കുട്ടിയുടെ ഡയപറുകൾ മാറ്റുന്നതാണ്– അച്ഛന്റെ ഉത്തരവാദിത്വത്തോടെ പാണ്ഡ്യ വ്യക്തമാക്കി.
8/ 9
കൊൽക്കത്തയ്ക്കെതിരായ മത്സരത്തിൽ 11 പന്തിൽനിന്ന് പുറത്താകാതെ പാണ്ഡ്യ നേടിയ 21 റൺസാണ് മുംബൈ ഇന്ത്യൻസിനെ വിജയത്തിലെത്തിച്ചത്. ആദ്യ കുഞ്ഞ് ജനിക്കാൻ പോകുന്ന കാര്യം ഹർദിക് പാണ്ഡ്യ സമൂഹമാധ്യമങ്ങളിലൂടെയാണ് അറിയിച്ചത്.
9/ 9
പിന്നാലെ ഗർഭിണിയായ നതാഷയ്ക്കൊപ്പമുള്ള ചിത്രങ്ങളും പാണ്ഡ്യ പങ്കുവെച്ചിരുന്നു. മകൻ അഗസ്ത്യക്കൊപ്പമുള്ള ചിത്രവും പാണ്ഡ്യ പങ്കുവെച്ചിരുന്നു.