ടോപ് ഓർഡർ ബാറ്റ്സ്മാൻമാർ ഫോം വീണ്ടെടുത്തതാണ് ചെന്നൈയ്ക്കു പ്രതീക്ഷയേകുന്നത്. മുൻനിര ബാറ്റ്സ്മാൻമാർ തിളങ്ങിയാൽ കൊൽക്കത്തയ്ക്കെതിരെ മികച്ച സ്കോർ നേടാമെന്നാണ് ചെന്നൈ പ്രതീക്ഷിക്കുന്നത്. കിംഗ്സ് ഇലവൻ പഞ്ചാബിനെതിരെ 179 റൺസ് പിന്തുടർന്ന് വാട്സൺ, ഫാഫ് ഡു പ്ലെസിസ് എന്നിവരുടെ മികവിൽ 181 റൺസ് നേടിയാണ് ചെന്നൈ വെന്നിക്കൊടി നാട്ടിയത്.