ഷാർജ: സൺറൈസേഴ്സ് ഹൈദരാബാദിനെതിരായ മത്സരത്തിൽ അവസാന ഓവറിൽ മികച്ച പ്രകടനം കാഴ്ചവെച്ച മുംബൈ ഇന്ത്യൻസ് ഓൾറൗണ്ടർ ക്രുനാൽ പാണ്ഡ്യയുടെ പേരിൽ പുതിയ റെക്കോർഡ്.
2/ 9
സഹോദരൻ ഹർദിക് പാണ്ഡ്യ പുറത്തായതിന് പിന്നാലെ എത്തിയ ക്രുനാൽ സിദ്ധാർഥ് കൗൾ എറിഞ്ഞ അവസാന ഓവറിലെ നാല് പന്തിൽ നിന്ന് 20 റൺസ് സ്വന്തമാക്കിയിരുന്നു.
3/ 9
ഇതോടെയാണ് ഐപിഎല്ലിലെ എക്കാലത്തെയും മികച്ച റെക്കോർഡ് ക്രുനാൽ സ്വന്തം പേരിൽ കുറിച്ചത്.
4/ 9
ഈ മികച്ച പ്രകടനത്തിലൂടെ ഐപിഎല്ലിൽ ആരും സ്വന്തമാക്കിയിട്ടില്ലാത്ത ഇന്നിംഗ്സിലെ ഏറ്റവും ഉയർന്ന സ്ട്രൈക്ക് ക്രുനാൽ പാണ്ഡ്യ നേടി (കുറഞ്ഞത് 10 റൺസ്, 3 പന്തുകളിൽ).
5/ 9
ഐപിഎൽ ഇന്നിംഗിൽ 500 സ്ട്രൈക്ക് റേറ്റ് നേടിയ ആദ്യ കളിക്കാരൻ കൂടിയാണ് ക്രുനാൽ പാണ്ഡ്യ.
6/ 9
2017 ൽ റൈസിംഗ് പൂനെ സൂപ്പർജയന്റിനെതിരെ 422.22 സ്ട്രൈക്ക് റേറ്റുമായി ഒമ്പത് പന്തിൽ 38 റൺസ് നേടിയ ദക്ഷിണാഫ്രിക്കൻ ഓൾറൗണ്ടർ ക്രിസ് മോറിസ് സ്ഥാപിച്ച റെക്കോർഡാണ് ക്രുനാൽ തകർത്തത്.
7/ 9
അവസാന ഓവറിൽ തുടർച്ചയായി ഒരു സിക്സറും ഒരു ഫോറും മറ്റൊരു സിക്സറുമായാണ് ക്രുനാൽ ഇന്നിംഗ്സ് അവസാനിപ്പിച്ചത്.
8/ 9
മത്സരത്തിൽ അർധസെഞ്ചുറി നേടിയ ക്വിന്റൺ ഡീകോക്കിന്റെ മികവില്‍ മുംബൈ വിജയിച്ചു. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത മുംബൈ 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 208 റൺസെടുത്തു.
9/ 9
മറുപടി ബാറ്റിംഗിനിറങ്ങിയ ഹൈദരാബാദിന് നിശ്ചിത ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 174 റൺസെടുക്കാനെ കഴിഞ്ഞുള്ളു.