Home » photogallery » ipl » IPL 2020 MS DHONI BREAKS WORLD RECORD IN CSK VS SRH MATCH GOES PAST SURESH RAINA TO BECOME MOST CAPPED PLAYER IN ANY T20 LEAGUE VB TRANSPG
MS Dhoni| ഐപിഎൽ ചരിത്രത്തിൽ പുതിയ റെക്കോർഡ് കുറിച്ച് എംഎസ് ധോണി
ഐപിഎല്ലിൽ ഏറ്റവുമധികം മത്സരങ്ങളിൽ കളിച്ച താരമെന്ന റെക്കോർഡ് നേടിയതിന് അഭിനന്ദനങ്ങളെന്നും എന്റെ റെക്കോർഡ് നിങ്ങള്‍ തകർത്തതിൽ വലിയ സന്തോഷമെന്നും റെയ്ന കുറിച്ചു.
ഐപിഎൽ 13ാം സീസണിലെ 14ാം മത്സരത്തിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരായ മത്സരത്തിൽ പുതിയ റെക്കോർഡ് നേടി ചെന്നൈ നായകൻ മഹേന്ദ്ര സിംഗ് ധോണി.
2/ 11
ഐപിഎല്ലിൽ ഏറ്റവും കൂടുതൽ മത്സരം കളിച്ച താരമെന്ന റെക്കോർഡാണ് ദുബായ് അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ എംഎസ് ധോണി സ്വന്തം പേരിൽ കിറിച്ചിരിക്കുന്നത്.
റെയ്നയെക്കൂടാതെ ധോണിക്ക് തൊട്ടു പിന്നിലുള്ള താരങ്ങൾ രോഹിത് ശർമ (192) ദിനേശ് കാർത്തിക്(185) വിരാട് കോലി(180) എന്നിവരാണ്.
5/ 11
ഹൈദരാബാദിനെതിരായ മത്സരത്തിനിറങ്ങിയതിന് പിന്നാലെ ധോണിയെ അഭിനന്ദിച്ച് റെയ്ന ട്വീറ്റ് ചെയ്തിരുന്നു.
6/ 11
ഐപിഎല്ലിൽ ഏറ്റവുമധികം മത്സരങ്ങളിൽ കളിച്ച താരമെന്ന റെക്കോർഡ് നേടിയതിന് അഭിനന്ദനങ്ങളെന്നും എന്റെ റെക്കോർഡ് നിങ്ങള്‍ തകർത്തതിൽ വലിയ സന്തോഷമെന്നും റെയ്ന കുറിച്ചു.
7/ 11
ബാറ്റ്സ്മാനായും, കീപ്പറായും മൂന്ന് നാഴികക്കല്ലുകൾ കൂടി പൂർത്തിയാക്കാനുള്ള ഒരുക്കത്തിലാണ് ധോണി.
8/ 11
ടി 20 യിൽ 300 അല്ലെങ്കിൽ അതിൽ കൂടുതൽ സിക്സറുകളുള്ള ഇന്ത്യക്കാരുടെ പട്ടികയിൽ രോഹിത് ശർമ (368), സുരേഷ് റെയ്ന (311) എന്നിവരോടൊപ്പം ചേരാൻ ധോണിക്ക് രണ്ട് സിക്സറുകൾ മാത്രമാണ് ഇനി വേണ്ടത്. നിലവിൽ ധോണി ടി 20 യിൽ 298 സിക്സറുകള്‍ നേടിയിട്ടുണ്ട്.
9/ 11
ധോണി തന്റെ പഴയ ഫോം കണ്ടെത്തി ഹൈദരാബാദിനെതിരെ 8 സിക്സറുകൾ അടിച്ചാൽ ഐപിഎല്ലിൽ ഏറ്റവും കൂടുതൽ സിക്സറുകൾ നേടിയ കളിക്കാരുടെ പട്ടികയിൽ എ ബി ഡിവില്ലിയേഴ്സിനെ മറികടക്കും.
10/ 11
ഐപിഎല്ലിൽ 4500 റൺസ് പൂർത്തിയാക്കാൻ ധോണിക്ക് 24 റൺസ് കൂടി ആവശ്യമാണ്. വിരാട് കോലി, രോഹിത് ശർമ, സുരേഷ് റെയ്ന എന്നിവർക്ക് ശേഷം അദ്ദേഹം നാലാമത്തെ ഇന്ത്യക്കാരനാകും.
11/ 11
ഐപിഎല്ലില്‍ 100 ക്യാച്ചുകൾ നേടുന്ന വിക്കറ്റ് കീപ്പർ എന്ന നേട്ടം പൂർത്തിയാക്കുന്നതിന് 2 ക്യാച്ചുകൾ കൂടി ധോണിക്ക് വേണം. അങ്ങനെയെങ്കിൽ കെകെആർ ക്യാപ്റ്റൻ ദിനേശ് കാർത്തിക്കിനുശേഷം ഈ നേട്ടം സ്വന്തമാക്കുന്ന രണ്ടാമത്തെ വിക്കറ്റ് കീപ്പറാകും ധോണി.