പരിക്കേറ്റതിനെ തുടർന്ന് ഐപിഎല്ലിൽ നിന്ന് വിട്ടു നിൽക്കുകയാണ് മുംബൈ ഇന്ത്യൻസ് നായകന് രോഹിത് ശർമ. രണ്ട് മത്സരങ്ങൾ രോഹിതിന് ഇതിനോടകം നഷ്ടമായി. ഓസ്ട്രേലിയൻ പര്യടനത്തിനുള്ള ഇന്ത്യൻ ടീമിൽ നിന്ന് രോഹിതിനെ ഒഴിവാക്കിയതുമായി ബന്ധപ്പെട്ട് ചർച്ചകളും സജീവമാണ്.
2/ 5
എന്നാൽ ഇതിനിടയിൽ ഭാര്യ റിതികയ്ക്കൊപ്പം ബീച്ചിൽ മനോഹരമായൊരു സായന്തനം ആസ്വദിക്കുകയാണ് രോഹിത്. ഇതിന്റെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.
3/ 5
ബിസിസിഐ തിങ്കളാഴ്ച പ്രഖ്യാപിച്ച ഡൗൺ അണ്ടർ ടൂർണമെന്റിനുള്ള മൂന്ന് സ്ക്വാഡുകളിലൊന്നിലും രോഹിത് ശർമയുടെ പേര് ഉൾപ്പെടുത്തിയിട്ടില്ല. ഇതിനു പിന്നാലെയാണ് യുഎഇയിൽ ബീച്ച് സൗന്ദര്യം ആസ്വദിച്ചു കൊണ്ടുള്ള രോഹിതിന്റെ ചിത്രങ്ങളും പുറത്തു വന്നത്.
4/ 5
ബീച്ചിൽ മനോഹരവും ശാന്തവുമായ സായന്തനം എന്ന് കുറിച്ചു കൊണ്ടാണ് രോഹിത് ചിത്രം പങ്കുവെച്ചത്.പരിക്കിനെ തുടർന്നാണ് രോഹിതിനെ ടൂർണമെന്റിൽ നിന്ന് ഒഴിവാക്കിയിരിക്കുന്നതെന്നാണ് വിവരം. എന്നാൽ രോഹിതിന് നിസാര പരുക്കുകളേ ഉള്ളൂ എന്നാണ് ആരാധകർ വിശ്വസിക്കുന്നത്.
5/ 5
വലിയ പരിക്ക് ഉണ്ടെങ്കിൽ ഐപിഎല്‍ അവസാനിപ്പിച്ച് താരം ഇന്ത്യയിലേക്ക് മടങ്ങുമായിരുന്നുവെന്നാണ് ആരാധകർ പറയുന്നത്. അതുകൊണ്ട് തന്നെ താരത്തെ ഒഴിവാക്കിയതിൽ പ്രതിഷേധവുമായി എത്തിയിരിക്കുകയാണ് ആരാധകർ.