ഇന്ത്യൻ പ്രീമിയർ ലീഗിന്റെ (ഐപിഎൽ) 2020 പതിപ്പ് ആരംഭിക്കുന്നതിന് മുമ്പ്, ഇതിന് എത്രത്തോളം പ്രേക്ഷകരുണ്ടാകുമെന്നത് സംഘാടകരെ ആശങ്കപ്പെടുത്തിയിരുന്നു. പ്രത്യേകിച്ചും, ഈ മഹാമാരി കാലത്ത്. ദുബായ്, അബുദാബി, ഷാർജ എന്നീ മൂന്ന് വേദികളിൽ കാണികളെ പ്രവേശിപ്പിക്കാതെയാണ് ഇത്തവണ ഐപിഎൽ സംഘടിപ്പിച്ചത്. കോവിഡ് കാരണം കഴിഞ്ഞ മാർച്ച് മുതൽ കായിക വിനോദങ്ങൾ നിർത്തിവെച്ചിരിക്കുകയാണ്.
എന്നിരുന്നാലും, മഹാമാരി ഐപിഎൽ കാഴ്ചക്കാരെ ഒരു തരത്തിലും ബാധിച്ചിട്ടില്ലാത്തതിനാൽ ഇന്ത്യക്കും ബിസിസിഐയ്ക്കും സന്തോഷിക്കാൻ വകയുണ്ട്. ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിക്കും സന്തോഷത്തിൽ വലിയ പങ്കുണ്ട്, ഐപിഎൽ ടെലിവിഷൻ പ്രേക്ഷകരുടെ കാര്യത്തിൽ റെക്കോർഡ് ഇട്ടിരിക്കുകയാണ്. വിദേശത്തുപോലും ഐപിഎല്ലിന് വൻ ജനപ്രീതിയുണ്ട്. പ്രത്യേകിച്ചും ഇംഗ്ലണ്ടിൽ. അവിടുത്തെ ഏറ്റവും ജനപ്രിയ കായികയിനമായ ഇംഗ്ലീഷ് പ്രീമിയർ ലീഗിനേക്കാൾ കാഴ്ചക്കാർ ഐപിഎല്ലിനുണ്ട് എന്നാണ് പുതിയ റിപ്പോർട്ട് പറയുന്നത്.
ബ്രോഡ്കാസ്റ്റേഴ്സ് ഓഡിയൻസ് റിസർച്ച് ബോർഡിലെ (BARB) പുതിയ റിപ്പോർട്ടുകൾ പ്രകാരം, ബ്രിട്ടനിൽ (യുകെ) ഐപിഎല്ലിനുള്ള മുൻതൂക്കം മുമ്പത്തേക്കാൾ ഉയർന്നതാണ്. ഗെയിമുകളുടെ വ്യൂവർഷിപ്പ് എക്കാലത്തെയും ജനപ്രിയമായ ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ (ഇപിഎൽ) മത്സരങ്ങളെ പോലും മറികടന്നു. കഴിഞ്ഞ രണ്ട് ആഴ്ചകളായി 2,50,000 ൽ അധികം ആളുകൾ യുകെയിൽ ഐപിഎൽ കണ്ടു.
സ്കൈ സ്പോർട്സ് ക്രിക്കറ്റിന്റെ തത്സമയ കാഴ്ചക്കാർ ഒക്ടോബർ 12 മുതൽ 18 വരെ 7,97,000 ആണ്, ക്രിക്കറ്റ് ബെറ്റ് ഇന്ത്യയിൽ നിന്നുള്ള ഗവേഷണത്തിലൂടെ. 2020 ലെ ശരാശരി 2,11,000 ആണ്. ഇത് 2019 ലെ കണക്കുകളേക്കാൾ കൂടുതലാണ്. വിവാദമായ പുതിയ പേ പെർ വ്യൂ സിസ്റ്റത്തിന് കീഴിലുള്ള ഇപിഎല്ലിന്റെ കാഴ്ചക്കാരേക്കാൾ വലുതാണ് ഇത്. മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരായ ന്യൂകാസിൽ യുണൈറ്റഡിന്റെ ഹോം ഗെയിമിന് മൊത്തം കാഴ്ചക്കാർ 40,000 മാത്രം.
മാത്രമല്ല, ലിവർപൂളിന്റെ ഷെഫീൽഡ് യുണൈറ്റഡിനെതിരായ ഹോം മത്സരം 1,10,000 പ്രേക്ഷകർ കണ്ടു, ലീസസ്റ്റർ സിറ്റിക്കെതിരായ ആഴ്സണലിന്റെ പോരാട്ടം 1,40,000 ൽ എത്തി. ഐപിഎല്ലിന്റെ ശരാശരി വ്യൂവർഷിപ്പിനേക്കാൾ വളരെ താഴെയാണ് ഇത്. ക്രിക്കറ്റ് ബെറ്റ് ഇന്ത്യയുടെ പഠനമനുസരിച്ച്, ഐപിഎൽ പ്രേക്ഷകരുടെ എണ്ണത്തിൽ യുകെയിൽ 11 ശതമാനം വളർച്ചാ നിരക്കാണുള്ളത്,
പതിമൂന്നാമത് ഐപിഎൽ പ്ലേ ഓഫിലേക്ക് അടുക്കുന്നു. മിക്ക ടീമുകൾക്കും ലീഗ് ഘട്ടത്തിൽ ഒന്ന് രണ്ട് മത്സരങ്ങൾ മാത്രമാണ് ശേഷിക്കുന്നത്. ചെന്നൈ സൂപ്പർ കിംഗ്സ് (സിഎസ്കെ) മാത്രമാണ് ടൂർണമെന്റിൽ നിന്ന് പുറത്തായത്. പ്ലേ ഓഫിലെത്താനുള്ള ടീമുകളുടെ പോരാട്ടം വരുംദിവസങ്ങളിൽ ഐപിഎലിനെ കൂടുതൽ ആവേശഭരിതമാക്കും. പ്ലേഓഫിലെത്തുന്നതോടെ പ്രേക്ഷകരുടെ എണ്ണത്തിൽ പുതിയ റെക്കോർഡുകൾ ഐപിഎൽ നേടിയേക്കും.