കോവിഡ് കാലത്തും ശമ്പളം ലഭിക്കാതെ 108 ആംബുലൻസ് ജീവനക്കാർ.
2/ 8
ഫെബ്രുവരി മാസത്തെ ശമ്പളമാണ് 108 ആംബുലൻസ് ജീവനക്കാർക്ക് ലഭിക്കാനുള്ളത്.
3/ 8
കഴിഞ്ഞ ദിവസം ശമ്പളത്തിന്റെ ഭാഗമായി 5000 രൂപയിൽ താഴെ തുക ലഭിച്ചിരുന്നു.
4/ 8
ശമ്പളം ലഭിക്കാതെ രണ്ടാം മാസത്തിലേക്ക് കടന്നതോടെ സമരം ആരംഭിച്ചിരിക്കുകയാണ് ജീവനക്കാർ.
5/ 8
ആംബുലൻസ് എല്ലാം തിരുവനന്തപുരം ജനറൽ ആശുപത്രിയ്ക്ക് സമീപം ഒതുക്കിയിട്ടു.
6/ 8
കോവിഡ് ഡ്യൂട്ടി ഉള്ള 10 ആംബുലൻസുകളെ സമരത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ബാക്കി 18 ആംബുലൻസുകളാണ് ഇപ്പോൾ സമരത്തിലുള്ളത്.
7/ 8
ശമ്പളം പൂർണമായി ലഭിച്ചില്ലെങ്കിൽ മുഴുവൻ വാഹനങ്ങളും നിർത്തിയിട്ട് ശക്തമായ സമരത്തിലേക്ക് പോകുമെന്നാണ് മുന്നറിയിപ്പ്.
8/ 8
അതേസമയം ശമ്പളത്തിന്റെ ഒരു വിഹിതം നൽകി കഴിഞ്ഞെന്നും ബാക്കി തുക ഉടൻ നൽകുമെന്നുമാണ് ആംബുലൻസിന്റെ നടത്തിപ്പ് ചുമതലയുള്ള സ്വകാര്യ ഏജൻസിയായ GVK-EMRI പ്രതിനിധികളുടെ പ്രതികരണം.