ബിഗ് ബോസിൽനിന്ന് പുറത്തായശേഷം നെടുമ്പാശേരിയിലെത്തിയ രജിത് കുമാറിന് സ്വീകരണമൊരുക്കാൻ ഞായറാഴ്ച രാത്രി വൻജനക്കൂട്ടം തടിച്ചുകൂടിയ സംഭവത്തിൽ എൺപതോളംപേർക്കെതിരെയാണ് കേസെടുത്തത്. പേരറിയാവുന്ന നാലുപേർക്കെതിരെയും കണ്ടാലറിയാവുന്ന മറ്റ് 75 പേർക്കെതിരെയുമാണ് നിയമലംഘനത്തിന് കേസെടുത്തതെന്ന് കളക്ടർ വ്യക്തമാക്കി.
കോവിഡ് 19 വ്യാപനം ആശങ്കാജനകമാകുന്നതിനിടെയാണ് കഴിഞ്ഞദിവസം രജിത് കുമാറിന് സ്വീകരണമൊരുക്കാൻ വൻജനക്കൂട്ടം നെടുമ്പാശേരിയിൽ തടിച്ചുകൂടിയത്. രജിത് എത്തുന്ന വിവരം അറിഞ്ഞ് മണിക്കൂറുകൾക്ക് മുമ്പ് തന്നെ വൻ ജനക്കൂട്ടം വിമാനത്താവളത്തിന് പുറത്ത് തടിച്ചുകൂടിയിരുന്നു. ഇവരെ നിയന്ത്രിക്കാൻ പൊലീസ് നന്നേ പണിപ്പെട്ടു.