ശിശുക്ഷേമസമിതിയുടെ സംരക്ഷണയില്‍ കഴിഞ്ഞിരുന്ന പതിനാലുകാരി മരിച്ചു; ദുരൂഹത ആരോപിച്ച് ബന്ധുക്കൾ
അയല്‍വാസിയില്‍ നിന്നും പീഡനമേറ്റെന്ന പരാതിയെ തുടര്‍ന്നാണ് പെണ്‍കുട്ടിയെ ശിശുക്ഷേമസമിതി ഏറ്റെടുത്തത്. കൗണ്‍സിലിംഗില്‍ പിതാവും പീഡിപ്പിച്ചതായി കുട്ടി മൊഴി നല്കി. ഇതേത്തുടര്‍ന്നാണ് പച്ചാളത്തെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയത്. ( റിപ്പോർട്ട്: എം.എസ്.അനീഷ് കുമാർ)
മരണത്തിന് കാരണക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ബന്ധുക്കള്‍ മൃതദേഹവുമായി കാക്കനാട് ചില്‍ഡ്രന്‍സ് ഹോം ഉപരോധിച്ചു. അതേസമയം മരണത്തില്‍ ദുരൂഹതയില്ലെന്നാണ് പോലീസിന്റെ വിശദീകരണം
3/ 9
2 വര്‍ഷമായി പച്ചാളത്തെ സംരക്ഷണ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന പെണ്‍കുട്ടി തിങ്കളാഴ്ചയാണ് മരിച്ചത്. കുട്ടിയ്ക്ക് അനാരോഗ്യമുള്ള വിവരം അറിയിച്ചിട്ടില്ലെന്നാണ് ബന്ധുക്കളുടെ ആരോപണം.
4/ 9
ശരീരത്തില്‍ പാടുകളുണ്ട്. ശിശുക്ഷേമ സമിതിയുടെ സംരക്ഷണത്തിലേക്ക് മാറ്റിയ ശേഷം അടുത്ത ബന്ധുക്കളടക്കമാര്ക്കും കുട്ടിയെ കാണാന്‍ കഴിഞ്ഞിട്ടില്ല. കേസിന്റെ വിചാരണ നടപടികള്‍ കഴിഞ്ഞ ദിവസം ആരംഭിച്ചിരുന്നു. ഇതിനിടയിലുണ്ടായ മരണം ദുരൂഹമാണെന്നും ബന്ധുക്കള്‍ .
5/ 9
നേരത്ത പോസ്റ്റ്മോര്‍ട്ടമടക്കമുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയാണ് മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയത്. പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ മരണത്തിനിടയാക്കിയ സാഹചര്യത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് തൃക്കാക്കര എ.സി.പി പ്രതിഷേധക്കാര്‍ക്ക് ഉറപ്പുനല്‍കി. (പ്രതീകാത്മ ചിത്രം)
6/ 9
പോലീസിന്റെ ഉറപ്പില്‍ പിന്നീട് പ്രതിഷേധം അവസാനിപ്പിച്ച് ബന്ധുക്കള്‍ മൃതദേഹവുമായി കുട്ടിയുടെ സ്വദേശമായ കാലടിയിലേക്ക് മടങ്ങി.മരണത്തില്‍ ദുരൂഹതയില്ലെന്ന് ചില്‍ഡ്രന്‍സ് ഹോമിലെ തെളിവെടുപ്പിനുശേഷം പോലീസ് അറിയിച്ചു.
7/ 9
ശാരിരീകമായി അവശതകള്‍ നേരിട്ടിരുന്ന കുട്ടിയെ ശ്വാസതടസവുമായി ബന്ധപ്പെട്ടാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.ഡിസംബര്‍ 30 മുതല്‍ കുട്ടിയ്ക്ക് പനിയുണ്ടായിരുന്നു. ന്യൂമോണിയ ആണ് മരണ കാരണം..
8/ 9
മാനസികവും ശാരീരികവുമായി അവശനിലയിലായ കുട്ടിയുടെ ആരോഗ്യനില അങ്ങേയറ്റം വഷളായിരുന്നു.പോസ്റ്റു മോര്‍ട്ടം റിപ്പോര്‍ട്ടിലും മരണത്തില്‍ അസ്വാഭാവികത ഇല്ലെന്ന് വ്യക്തമായതായി കൊച്ചി ഡി.സി.പി ഐശ്വര്യ ഡോങ്ര വ്യക്തമാക്കി.
9/ 9
അയല്‍വാസിയില്‍ നിന്നും പീഡനമേറ്റെന്ന പരാതിയെ തുടര്‍ന്നാണ് പെണ്‍കുട്ടിയെ ശിശുക്ഷേമസമിതി ഏറ്റെടുത്തത്. കൗണ്‍സിലിംഗില്‍ പിതാവും പീഡിപ്പിച്ചതായി കുട്ടി മൊഴി നല്കി. ഇതേത്തുടര്‍ന്നാണ് പച്ചാളത്തെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയത്.