പതിനെട്ട് മാസത്തെ കഠിന പരിശീലനം പൂർത്തിയാക്കിയാണ് ഇന്ത്യൻ റിസർവ് ബറ്റാലിയന്റെ ഏഴാം കമാൻഡോ സംഘം പുറത്തിറങ്ങിയത്.
2/ 13
പാണ്ടിക്കാട് ക്യാംപിൽ ആറ് പ്ലാറ്റ്യൂണുകളിലായി നിരന്ന സേനയുടെ സല്യൂട്ട് മുഖ്യമന്ത്രി പിണറായി വിജയൻ സ്വീകരിച്ചു.
3/ 13
150 കമാൻഡോകൾ കൂടി ഇതോടെ തണ്ടര്‍ ബോള്‍ട്ട് സേനയുടെ ഭാഗമായി.
4/ 13
കേന്ദ്ര മാതൃകയിൽ സംസ്ഥാനത്ത് വ്യവസായ സുരക്ഷാ സേന രൂപീകരിക്കുന്നതിനുള്ള ഒരുക്കങ്ങൾ തുടങ്ങിയതായി മുഖ്യമന്ത്രി പിണറായി വിജയൻ.
5/ 13
മലപ്പുറം പാണ്ടിക്കാട് ഇന്ത്യന്‍ റിസര്‍വ് ബറ്റാലിയന്റെ പാസിങ് ഔട്ട് പരേഡിൽ അഭിവാദ്യം സ്വീകരിക്കുകയായിരുന്നു അദ്ദേഹം.
6/ 13
തണ്ടർബോൾട്ട് സംഘത്തിൻെറ പരിശീലന കാലം സർവീസിൽ ഉൾപ്പെടുത്തും എന്നും മുഖ്യമന്ത്രി പറഞ്ഞു.
7/ 13
കൗണ്ടർ ടെററിസം ആന്റ് ഇൻസർജൻസി സ്കൂളിന്റെ ഉദ്ഘാടനവും മുഖ്യമന്ത്രി നിർവഹിച്ചു.
8/ 13
കമാൻഡോകളുടെ ത്രസിപ്പിക്കുന്ന സായുധ പ്രകടനങ്ങളും സാഹസിക ദൗത്യങ്ങളുടെ പ്രദർശനവും തുടർന്ന് നടന്നു.
9/ 13
മെട്രോ ട്രെയിനിൽ ബന്ദികൾ ആയവരെ മോചിപ്പിക്കുന്നതും, സഞ്ചരിക്കുന്ന വാഹനത്തിൽ കുതിച്ച് കയറി ദൗത്യം നിർവഹിക്കുന്നതും ഹോട്ടലിൽ ബന്ദികളാക്കിയവരെ രക്ഷിക്കാൻ നടത്തുന്ന അതി സാഹസിക നീക്കങ്ങളും കണ്ടു നിന്നവരെ ആവേശത്തിലാക്കി.
10/ 13
സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബഹ്റ, ജനപ്രതിനിധികള്‍, ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ ,പൊതു ജനങ്ങള്‍ തുടങ്ങി നിരവധി പേര് പരേഡ് വീക്ഷിക്കാന്‍ കൊളപ്പറമ്പിലെ പൊലീസ് പരേഡ് ഗ്രൗണ്ടിലെത്തി.