അകത്തേത്തറ എൻഎസ്എസ് എഞ്ചിനിയറിംങ് കോളജിൻ്റെ പ്രവേശന കവാടത്തിന് മുമ്പിലാണ് ദാരുണ അപകടം. ഉമ്മിണി ഭാഗത്ത് നിന്നും പാലക്കാട് ഭാരത് മാത സ്കൂളിലെ കുട്ടികളെ ഇറക്കി വന്ന ബസും, എതിർദിശയിൽ ചെക്കിനി പാടത്ത് കളിക്കാൻ പോയി വരികയായിരുന്ന കുട്ടികളുടെ യമഹ ബൈക്കും നേർക്ക് നേർ ഇടിക്കുകയായിരുന്നു.