സൈക്കിൾ ഓടിച്ചു വന്നാണ് പ്രണവ് വാക്സിൻ എടുത്തത്. അച്ഛൻ ബാലസുബ്രഹ്മണ്യത്തിൻ്റെ ഒപ്പമാണ് പ്രണവ് വാക്സിൻ എടുക്കുന്നതിനായി എത്തിയത്. ജന്മനാ ഇരുകൈകളും ഇല്ലാത്ത പ്രണവിന്റെ ശരീരത്തിൽ എവിടെ വാക്സിൻ കുത്തിവയ്ക്കണമെന്ന് ആരോഗ്യപ്രവർത്തകർക്ക് സംശയമുണ്ടായിരുന്നു. പിന്നീട് ആരോഗ്യ വകുപ്പിൻ്റെ നിർദ്ദേശപ്രകാരം കാലിൽ വാക്സിൻ എടുത്തു
മികച്ച ചിത്രകാരൻ കൂടിയാണ് പ്രണവ്. കാലുകൾ കൊണ്ട് വരയ്ക്കുന്ന ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. രണ്ട് പ്രളയം ഉണ്ടായപ്പോഴും ചിത്രപ്രദർശനം നടത്തി ലഭിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്തിരുന്നു. പ്രണവിൻ്റെ കഴിവ് അറിഞ്ഞ് രജനികാന്ത് നേരിട്ട് തമിഴ്നാട്ടിലേക്ക് വിളിപ്പിച്ച് അഭിനന്ദിച്ചിരുന്നു