ആവശ്യക്കാരനെ കാത്ത് നിലമ്പൂരിൽ ഒരു ബ്രിട്ടീഷ് മോഡൽ റോഡ് റോളർ; ലേലം മുടങ്ങിയത് മൂന്നുതവണ
മൂന്നുവട്ടം ശ്രമിച്ചിട്ടും ലേലം നടക്കാത്ത സാഹചര്യത്തിൽ ഇനി പൊതുമരാമത്ത് വകുപ്പ് എന്ത് തീരുമാനം എടുക്കും എന്നത് പോലെയിരിക്കും ചരിത്ര റോഡ് റോളറിന്റെ ഭാവി. (റിപ്പോർട്ട് - അനുമോദ് സി.വി)
മലപ്പുറം നിലമ്പൂരിൽ ഒരു റോഡ് റോളർ വിൽപനയ്ക്ക് ഉണ്ട്. ബ്രിട്ടീഷുകാരുടെ കാലത്തും അതിനു ശേഷവും നിലമ്പൂരിലെ പ്രധാന പാതകൾ എല്ലാം നിർമിക്കാൻ ഉപയോഗിച്ച ചരിത്ര പ്രാധാന്യമുള്ള ഈ റോളർ പക്ഷേ വിൽപനയ്ക്ക് വച്ചിട്ടും ആരും ലേലത്തിൽ എടുക്കുന്നില്ല.
2/ 6
ഇംഗ്ലണ്ടിലെ ഗ്രന്ഥാം എഞ്ചിനീയേഴ്സിന്റെ മേല്‍നോട്ടത്തില്‍ ഇന്ത്യയില്‍ നിര്‍മിച്ചതെന്ന് അവകാശപ്പെടുന്നതാണ് ഈ റോഡ് റോളര്‍. 1946 മോഡൽ ആണ്. നിലമ്പൂരിലെയും ജില്ലയിലെ നിരവധി പാതകളുടെയും പിറവി ഈ ഇരുമ്പ് ചക്രത്തിൽ അമർന്ന് ആയിരുന്നു.
3/ 6
കുറേ കാലമായി നിലമ്പൂരിലെ പൊതുമരാമത്ത് വകുപ്പ് ഓഫീസ് കാർ ഷെഡിൽ വിശ്രമത്തിലാണ് റോളർ. അര നൂറ്റാണ്ടിന് അപ്പുറം ഉപയോഗിക്കാൻ പറ്റുന്ന അവസ്ഥയിൽ അല്ല. പക്ഷേ ബ്രിട്ടീഷ് നിർമിതി ആയതു കൊണ്ട് നല്ല വില ലേലത്തിൽ കിട്ടാൻ സാധ്യത ഏറെയുണ്ട്.
4/ 6
പൊതുമരാമത്ത് വകുപ്പ് മൂന്നു തവണ ആണ് റോളർ ലേലത്തിൽ വച്ചത്. പ്രതീക്ഷിച്ച വില മൂന്ന് ലക്ഷം. പക്ഷേ പരമാവധി ഉയർന്ന വിളി 2.10 ലക്ഷം വരെ. അതു കൊണ്ടു തന്നെ ലേലം നടന്നില്ല.
5/ 6
ഒന്നുകിൽ പൊളിച്ച് വിൽക്കാൻ ഉദ്ദേശിച്ചുള്ളവർ, അല്ലെങ്കിൽ കയ്യിൽ കാശുള്ള ചരിത്ര സ്നേഹികൾ. ഈ രണ്ട് കൂട്ടർക്ക് മാത്രമേ ഇപ്പോൾ റോഡ് റോളറിനോട് താത്പര്യം കാണൂ.
6/ 6
മൂന്നുവട്ടം ശ്രമിച്ചിട്ടും ലേലം നടക്കാത്ത സാഹചര്യത്തിൽ ഇനി പൊതുമരാമത്ത് വകുപ്പ് എന്ത് തീരുമാനം എടുക്കും എന്നത് പോലെയിരിക്കും ചരിത്ര റോഡ് റോളറിന്റെ ഭാവി.