വീടിന് സമീപത്തായുള്ള കോഴിക്കൂട്, കൂട്ടിയിട്ട വിറകുകള്‍, വീടിന്റെ ഉമ്മറപ്പടിയിലിടുന്ന ചവിട്ടി, വീടിനോടു ചേര്‍ന്ന റബര്‍ത്തോട്ടം എന്നിവിടങ്ങളിലാണ് പതിവായി പാമ്പുകളെ കണ്ടുവരുന്നത്. മഴ ശക്തമായതോടെ രാവും പകലും നടുവത്ത് സ്വദേശിയും പാമ്പുപിടുത്തക്കാരനുമായ മണികണ്ഠ കുമാറിന് തിരക്കോട് തിരക്കാണ്. അധികവും പിടികൂടേണ്ടത് പെരുമ്പാമ്പിനേയും, മൂര്ഖനേയുമാണെന്ന് മണികണ്ഠ കുമാർ പറയുന്നു. പിടികൂടുന്നവയില്‍ അധികവും മൂര്‍ഖന്‍ ആണെന്നതാണ് ഏറെ അപകടകരമായ കാര്യമെന്നും ഇദ്ദേഹം പറയുന്നു.