വ്യത്യസ്തതയാർന്ന നിരവധി ചിത്ര പരീക്ഷണങ്ങളിലൂടെ അത്ഭുതം സൃഷ്ടിച്ചയാളാണ് ഡാവിഞ്ചി സുരേഷ്. ഇപ്പോൾ പുസ്തകങ്ങളിൽ ചിത്ര ശിൽപ്പം ഒരുക്കി അത്ഭുതപ്പെടുത്തിയിരിക്കുകയാണ് അദ്ദേഹം.
2/ 6
എഴുപത് കൊല്ലമായി പ്രവർത്തിക്കുന്ന കൊടുങ്ങല്ലൂരിലെ മുഹമ്മദ് അബ്ദു റഹ്മാന് സ്മാരക വായനശാലയിലാണ് പുസ്തക ചിത്ര ശിൽപ്പം ഒരുക്കിയിരിക്കുന്നത്.
3/ 6
സ്വാതന്ത്ര്യ സമരകാലത്ത് ഇന്ത്യന്‍ ദേശീയ പ്രസ്ഥാനത്തിനു കൊടുങ്ങല്ലൂരിന്റെ സംഭാവനയായിരുന്ന അബ്ദുറഹ്മാന് സാഹിബിന്റെ ചിത്രം തന്നെയാണ് സ്വാതന്ത്ര്യ ദിനത്തിനോടനുബന്ധിച്ച് വായനശാലക്കുള്ളില്‍ ഒരുക്കിയത്
4/ 6
ഒരു വർഷം മുമ്പേ തോന്നിയ ആശയമാണെങ്കിലും സാഹചര്യമൊരുങ്ങിയത് ഇപ്പോഴാണെന്ന് ഡാവിഞ്ചി സുരേഷ് പറയുന്നു. വലിയ പുസ്തകശേഖരമുള്ള വായനശാലയിലെ കുറച്ച് പുസ്തകങ്ങൾ മാത്രം ഉപയോഗിച്ചാണ് ഈ കലാവിരുന്ന്.
5/ 6
തറയില്‍ നിന്നും ഒന്‍പതടി ഉയരത്തില്‍ പുസ്തകങ്ങള്‍ അടുക്കി വെച്ചാണ് ചിത്രം രൂപപ്പെടുത്തിയെടുത്തത്. വായനശാലയിലെ സംഘാടകരായ സുഹൃത്തുക്കളും സഹായത്തിനായി കൂടെ കൂടി.
6/ 6
രാവിലെ എഴുമണിയ്ക്ക് തുടങ്ങിയ പുസ്തക ശിൽപ്പ നിർമാണം വൈകീട്ട് എഴുമണിയ്ക്കാണ് അവസാനിച്ചത്. ഇതിന്റെ വീഡിയോ ഡാവിഞ്ചി സുരേഷ് യൂട്യൂബ് ചാനലിൽ പങ്കുവെച്ചിട്ടുണ്ട്.