പ്രതിദിനം കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്ന പശ്ചാത്തലത്തിൽ മട്ടാഞ്ചേരി യിൽ നിയന്ത്രണങ്ങൾ കർശനമാക്കി ഇരിക്കുകയാണ്. ഈ സാഹചര്യത്തിൽ വീടുകളിൽ കഴിയുന്നവർക്ക് ആവശ്യമായ മരുന്നും ഭക്ഷണ കിറ്റുകളും എത്തിച്ചു നൽകുകയാണ് പീസ് വാലിയും ആസ്റ്റർ മെഡിസിറ്റിയും. ഡെപ്യൂട്ടി പോലിസ് കമ്മീഷണർ ജി പൂങ്കുഴലീ ഐ പി എസ് പദ്ധതി ഉത്ഘാടനം ചെയ്തു. ഫോർട്ട്കൊച്ചി തഹസിൽദാർ സുനിത ജേക്കബ് ആദ്യ കിറ്റ് കൈമാറി. മൊബൈൽ ക്ലിനിക്കിന്റെ സഹായത്തോടെ ആവശ്യക്കാർക്ക് വൈദ്യ സഹായവും നൽകി ഇരുന്നൂറോളം കുടുംബങ്ങൾക്കാണ് ആയിരം രൂപ വില വരുന്ന ഭക്ഷണ കിറ്റുകൾ നൽകിയത്. വരുംദിവസങ്ങളിൽ ജില്ലയിലെ മറ്റിടങ്ങളിലേക്കും സഹായം എത്തിക്കും ദുരന്ത നിവാരണ അതോറിറ്റിയുടെയും ഇന്റർ ഏജൻസി ഗ്രൂപ്പിന്റെയും സഹകരണത്തോടെയാണ് സഹായം എത്തിച്ചത്