ഇരിങ്ങാലക്കുട ഗേൾസ് ഹൈസ്ക്കൂളിൽ എത്തിയാണ് ടോവിനോ തോമസ് വോട്ട് രേഖപ്പെടുത്തിയത്. ഷൂട്ടിംഗിന്റെ തിരക്കുകൾ മാറ്റിവച്ചാണ് താരം സമ്മതിദാനാവകാശം വിനിയോഗിക്കാൻ എത്തിയത്. വോട്ട് രേഖപ്പെടുത്താൻ ക്യൂവിൽ നിൽക്കുന്ന താരത്തിന്റെ ചിത്രവും വോട്ട് രേഖപ്പെടുത്തിയ താരത്തിന്റെ ചിത്രവും ഇതിനകം തന്നെ വൈറലായിട്ടുണ്ട്.
താരം ക്യൂ നിന്ന് വോട്ട് രേഖപ്പെടുത്തി കഴിഞ്ഞപ്പോൾ അടുത്ത ചർച്ച ഇന്ന് ടോവിനോ ധരിച്ച ഷർട്ടിനെക്കുറിച്ചായി. വെളുത്ത നിറമുള്ള ഷർട്ട് ധരിച്ച് ആയിരുന്നു ടോവിനോ വോട്ട് രേഖപ്പെടുത്താൻ എത്തിയത്. വെയിലത്തേക്ക് എത്തുമ്പോൾ വെളുത്ത ഷർട്ടിൽ നീല നിറത്തിൽ ഒലിവി ഇലകൾക്ക് സമാനമായ തരത്തിലുള്ള ഡിസൈൻ പ്രത്യക്ഷപ്പെടുന്നതാണ്. ഏതായാലും ഈ ടോവിനോയുടെ വോട്ടിനൊപ്പം ഈ ഷർട്ടും ഇപ്പോൾ ചർച്ചയായിരിക്കുകയാണ്.
ഇന്ന് വോട്ടെടുപ്പിന്റെ ആദ്യമണിക്കൂറിൽ തന്നെ മികച്ച പോളിംഗായിരുന്നു ഇന്ന് രേഖപ്പെടുത്തിയത്. മിക്കയിടത്തും രാവിലെ മുതൽ തന്നെ വോട്ടര്‍മാരുടെ നീണ്ട നിര കാണാൻ കഴിയുന്നുണ്ട്. അതേസമയം ചിലയിടങ്ങളിൽ യന്ത്രത്തകരാർ മൂലം വോട്ടിംഗ് തടസപ്പെട്ടിരുന്നു. പാലക്കാട് സെന്റ് സെബാസ്റ്റ്യന്‍ സ്കൂളില്‍ യന്ത്രത്തകരാര്‍ മൂലം രണ്ട് മണിക്കൂറോളം വൈകിയാണ് പോളിംഗ് ആരംഭിച്ചത്. ഇത് നേരിയ പ്രതിഷേധങ്ങൾക്കും വഴി വച്ചിരുന്നു.