[caption id="attachment_173151" align="alignnone" width="875"] ഇന്റര്‍പോളിന്റെ നേതൃത്വത്തില്‍ കുട്ടികള്‍ക്കെതിരെയുളള കുറ്റകൃത്യങ്ങള്‍ തടയുക എന്ന വിഷയത്തില്‍ നവംബര്‍ 12 മുതല്‍ 15 വരെ ഫ്രാന്‍സില്‍ വച്ചു നടത്തുന്ന രാജ്യാന്തര സമ്മേളനത്തില്‍ മനോജ് എബ്രഹാം ഐ പി എസ് കുട്ടികളുടെ സംരക്ഷണത്തെപ്പറ്റി ക്ലാസ് നയിക്കും. കുട്ടികള്‍ക്കെതിരെയുളള കുറ്റകൃത്യങ്ങള്‍ തടയുന്നതില്‍ കേരള പൊലീസ് നടത്തിയ മികച്ച പ്രവര്‍ത്തനങ്ങളുടെ വിജയഗാഥയെക്കുറിച്ചാണ് അദ്ദേഹം ഫ്രാന്‍സില്‍ പ്രബന്ധം അവതരിപ്പിച്ചത്.
സൈബര്‍ ലോകത്ത് കുട്ടികളുടെ നഗ്നചിത്രങ്ങള്‍ തിരയുന്നവരെയും അത് പ്രചരിപ്പിക്കുന്നവരെയും കണ്ടെത്തുന്നതിലും, കുട്ടികള്‍ക്കെതിരെയുളള അശ്ലീല പ്രവര്‍ത്തനങ്ങളും, കുറ്റകൃത്യങ്ങളും, ചൂഷണങ്ങളും പൂര്‍ണ്ണമായും തടയുന്നതിലും കേരള പൊലീസ് നടത്തിയ മികച്ച പ്രവര്‍ത്തനങ്ങളെ കുറിച്ചുള്ള അദ്ദേഹത്തിന്റെ വിശദീകരണം രാജ്യാന്തര തലത്തില്‍ തന്നെ ഏറെ ശ്രദ്ധേയമായി.